x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എം​എം​എ​സ് പ​രീ​ക്ഷാ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു


Published: June 8, 2026 05:20 AM IST | Updated: June 8, 2026 05:20 AM IST

മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ നൂ​ത​ന പ​ദ്ധ​തി​യാ​യ "ഇം​ബൈ​ബ് 4 വ​ഴി' എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വ്യ​വ​സാ​യ മ​ന്ത്രി പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ട

മ​ല​പ്പു​റം: എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​യി​ൽ ഓ​രോ ജി​ല്ല​യ്ക്കും പ്ര​ത്യേ​ക ക​ട്ട്-​ഓ​ഫ് മാ​ർ​ക്ക് നി​ശ്ച​യി​ച്ച് കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ നൂ​ത​ന പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ "ഇം​ബൈ​ബ് 4’ വ​ഴി സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ർ​ഹ​രാ​യ​വ​ർ​ക്ക് തു​ല്യ​മാ​യ പ​രി​ഗ​ണ​ന ഉ​റ​പ്പാ​ക്ക​ണം. സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ലെ അ​സ​മ​ത്വം തി​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചി​ല മേ​ഖ​ല​ക​ൾ​ക്ക് മാ​ത്രം മു​ൻ​തൂ​ക്കം ന​ൽ​കി​ക്കൊ​ണ്ടു​ള്ള നി​ല​വി​ലെ മാ​ർ​ക്ക് രീ​തി അ​ർ​ഹ​രാ​യ ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്കു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ത്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ അ​വ​ർ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജു​ല പെ​ല​ത്തൊ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ക​ട​ന്പോ​ട്ട്, മു​ൻ എം​എ​ൽ​എ പി. ​ ഉ​ബൈ​ദു​ള്ള, ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up