x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും

വെബ് ഡെസ്ക്
Published: August 20, 2026 01:15 AM IST | Updated: August 20, 2026 01:15 AM IST

പ്രതീകാത്മക ചിത്രം

എ​രു​മ​പ്പെ​ട്ടി: വേ​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മ​ന്പ​റ​ന്പി​ലി​നെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും ര​ണ്ടു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​തി​നാ​യി പ്ര​സി​ഡ​ന്‍റ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഒ​രു വി​ഭാ​ഗം ഭ​ര​ണ​സ​മി​തി​അം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വേ​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മ​ന്പ​റ​ന്പ​ലി​നെ​തി​രേ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ ഏ​ഴു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​ണ് അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ്ര​സി​ഡ​ന്‍റ് നി​ര​ന്ത​ര​മാ​യി അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും ന​ട​ത്തു​ക​യാ​ണെ​ന്നും ഏ​കാ​ധി​പ​ത്യ​ഭ​ര​ണ​മാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് 13 അം​ഗ​ങ്ങ​ളി​ൽ ഏ​ഴു​പേ​ർ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

അ​വി​ശ്വാ​സ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് പൂ​വ​ത്തി​ങ്ക​ൽ, മാ​ക്കോ​ത്ത് ഗോ​വി​ന്ദ​ൻ​കു​ട്ടി എ​ന്നി​വ​രെ സ്വ​യ​മേ​ധ​യാ രാ​ജി​വ​ച്ചു എ​ന്നു മി​നി​റ്റ്സി​ൽ വ്യാ​ജ​മാ​യി എ​ഴു​തി​ച്ചേ​ർ​ത്ത് പു​റ​ത്താ​ക്കി. ഇ​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഭീ​മ​മാ​യ വാ​യ്പാ​കു​ടി​ശി​ക ഉ​ള്ള​തു​കൊ​ണ്ടാ​ണ് ര​ണ്ടം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ച​തെ​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​രോ​പ​ണം തെ​റ്റാ​ണ്.

ര​ണ്ടു​മാ​സ​മാ​യി കോ​റം തി​ക​യാ​ത്ത​തി​നാ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മീ​റ്റിം​ഗ് കൂ​ടാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ച് ഒ​ഴി​യ​ണ​മെ​ന്നും അ​വി​ശ്വാ​സ​ത്തി​ൽ ഒ​പ്പി​ട്ട മെ​ന്പ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​രു​മ​പ്പെ​ട്ടി പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ. ജോ​സ്, സ​ണ്ണി വ​ട​ക്ക​ൻ, ര​വീ​ന്ദ്ര​ൻ വ​ട്ടം​പ​റ​ന്പി​ൽ, പി.​ആ​ർ. മ​ണി​ക​ണ്ഠ​ൻ, മ​നോ​ജ് പൂ​വ​ത്തി​ങ്ക​ൽ, മാ​ക്കോ​ത്ത് ഗോ​വി​ന്ദ​ൻ​കു​ട്ടി, ഷൈ​നി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : No-confidence motion NattuVishasham DistrictNews

Recent News

Corehub Up