x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ട്ടി​ട​ത്തി​ന് ന​മ്പ​ർ കൊ​ടു​ത്തി​ല്ല; പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ വാ​ക്കൗ​ട്ട്

വെബ് ഡെസ്ക്
Published: July 13, 2026 10:31 PM IST | Updated: July 13, 2026 10:31 PM IST

പ്രതീകാത്മക ചിത്രം

പൊ​ൻ​കു​ന്നം: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി ലോ​ഡ്ജ് ആ​രം​ഭി​ച്ച സം​രം​ഭ​ക​നെ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ കെ​ട്ടി​ട​ത്തി​ന് ന​മ്പ​ർ കൊ​ടു​ക്കാ​തെ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി അം​ഗ​ങ്ങ​ൾ വാ​ക്കൗ​ട്ട് ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തി.
കെ​ട്ടി​ട​ത്തി​ന് നി​യ​മാ​നു​സൃ​ത​മാ​യി ന​ൽ​കേ​ണ്ട ന​മ്പ​ർ നി​ഷേ​ധി​ച്ച് സം​രം​ഭ​ക​നെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണ്. അ​നു​കൂ​ല​മാ​യി കോ​ട​തി ഉ​ത്ത​ര​വു​ക​ൾ വ​ന്നി​ട്ടും ന​ട​പ്പാ​ക്കാ​തെ പ​ക​പോ​ക്ക​ൽ നി​ല​പാ​ട് തു​ട​രു​ക​യാ​ണ്. അ​നാ​വ​ശ്യ വ്യ​വ​ഹാ​ര​ങ്ങ​ളി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ക​യും ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​നു പാ​ഴാ​ക്കു​ക​യും ചെ​യ്യു​ന്ന ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ഗോ​പി പാ​റാം​തോ​ട്, ചി​റ​ക്ക​ട​വ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​തി​ൻ ജ​യ​കു​മാ​ർ, ചെ​റു​വ​ള്ളി ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് ന​ല്ലേ​പ്പ​റ​മ്പി​ൽ, അ​നൂ​പ് ച​ന്ദ്ര​ൻ, എ.​എ​സ്. റെ​ജി​കു​മാ​ർ, എം.​എ​ൻ. വി​നോ​ദ്, വി.​ആ​ർ. പ്ര​കാ​ശ്, ഷീ​ജ മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഭി​ലാ​ഷ് ബാ​ബു, ഉ​ഷാ ശ്രീ​കു​മാ​ർ, സു​ബി​താ ബി​നോ​യ്, സൗ​മ്യാ പ്ര​സാ​ദ്, ല​താ ശ്രീ​കു​മാ​ർ, വി​ഷ്ണു എ​സ്. നാ​യ​ർ എ​ന്നി​വ​ർ ക​മ്മി​റ്റി ബ​ഹി​ഷ്‌​ക​രി​ച്ച് സ​മ​ര​ത്തി​നി​റ​ങ്ങി.

നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യാ​ൽ ന​മ്പ​ർ ന​ൽ​കു​മെ​ന്ന്

പൊ​ൻ​കു​ന്നം: പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​ങ്കേ​തി​ക​വി​ഭാ​ഗം ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യാ​ൽ ലോ​ഡ്ജ് കെ​ട്ടി​ട​ത്തി​ന് ന​മ്പ​ർ ന​ൽ​കു​മെ​ന്ന് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. അ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​യാ​യ നി​ർ​മ​ല സ​ലി പി​പി റോ​ഡ​രി​കി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന് ന​മ്പ​ർ കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് കെ​ട്ടി​ട ഉ​ട​മ​യും ബി​ജെ​പി​യും ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​ത്. 2022ൽ ​ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല വി​ധി​യു​ണ്ടെ​ന്നാ​ണ് വാ​ദം. എ​ന്നാ​ൽ, ന​മ്പ​ർ കൊ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​ഞ്ചാ​യ​ത്ത് റി​വ്യൂ പെ​റ്റീ​ഷ​ൻ ഫ​യ​ൽ ചെ​യ്തി​ട്ടു​മു​ണ്ട്.

പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷം കെ​ട്ടി​ട ഉ​ട​മ ക​ത്ത് ന​ൽ​കി. സാ​ങ്കേ​തി​ക വി​ഭാ​ഗം ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് നി​യ​മ​വി​ധേ​യ​മാ​ക്കി​യാ​ൽ ന​മ്പ​ർ ന​ൽ​കാ​മെ​ന്ന് ഉ​ട​മ​യെ അ​റി​യി​ച്ചു. പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ചു​വെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ച് ന​മ്പ​ർ ത​ര​പ്പെ​ടു​ത്താ​ൻ ഉ​ട​മ ശ്ര​മി​ച്ചു. സെ​ക്ര​ട്ട​റി​യും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ സാ​ങ്കേ​തി​ക വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പ​രി​ഹാ​ര​നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. അ​തി​നാ​ൽ ന​മ്പ​ർ കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​റി​യി​ച്ചു.

പ​രാ​തി ന​ൽ​കി​യ വ്യ​ക്തി​യു​ടെ മ​റ്റ് കെ​ട്ടി​ട​ങ്ങ​ളും ഫ്ലാ​റ്റു​ക​ളും എ​ല്ലാം നി​യ​മ​വി​ധേ​യ​മാ​യ​തി​നാ​ൽ ന​മ്പ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ പ​റ​ഞ്ഞു. ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ലോ​ഡ്ജ് കെ​ട്ടി​ട​ത്തി​ന് ന​മ്പ​ർ ന​ൽ​കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Tags : Nattuvishesham Local News BJP members Panchayat committee

Recent News

Corehub Up