x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ട്ടി​ലും മ​ഴ​യി​ല്ല; പൂ​ക്ക​ള്‍ ക​രി​ഞ്ഞു

വെബ് ഡെസ്ക്
Published: July 26, 2026 11:54 PM IST | Updated: July 26, 2026 11:54 PM IST

പ്രതീകാത്മക ചിത്രം

കോ​ഴ​ഞ്ചേ​രി: അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ഴ കു​റ​ഞ്ഞ​ത് ഓ​ണ​വി​പ​ണി​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത.ക​ര്‍​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും ഉ​ണ്ടാ​കു​ന്ന മ​ഴ​ക്കു​റ​വ് ജി​ല്ല​യി​ലെ പൂ​ വി​പ​ണി​യെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്. ജി​ല്ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മു​ല്ല, പി​ച്ച​കം, റോ​സ്, മ​ഞ്ഞ​യും ഓ​റ​ഞ്ചും ചെ​ണ്ടു​മ​ല്ലി എ​ന്നി​വ വ​രു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര, ദി​ണ്ഡി​ഗ​ല്‍, തി​രു​നെ​ല്‍​വേ​ലി, ഹൊ​സൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു ക​ര്‍​ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ട, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​മാ​ണ്. മ​ഴ കു​റ​യു​മ്പോ​ള്‍ ഇ​വി​ട​ങ്ങ​ളി​ലെ ജ​ല​സേ​ച​നം ത​ട​സ​പ്പെ​ടു​ക​യും പൂ​ക്ക​ളു​ടെ ഉ​ത്പാ​ദ​നം കു​ത്ത​നെ ഇ​ടി​യു​ക​യും ചെ​യ്യും.

വ​ര​ള്‍​ച്ച കാ​ര​ണം പൂ​ക്ക​ളു​ടെ വ​ര​വ് കു​റ​യു​മ്പോ​ള്‍, ല​ഭ്യ​മാ​കു​ന്ന​വ​യ്ക്ക് വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടും.പൂ​ക്ക​ളു​ടെ വി​ല സാ​ധാ​ര​ണ​യേ​ക്കാ​ള്‍ ഇ​ര​ട്ടി​യാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കും. ക​ടു​ത്ത ചൂ​ടും വെ​ള്ള​ത്തി​ന്‍റെ അ​ഭാ​വ​വും പൂ​ക്ക​ളു​ടെ വ​ലി​പ്പ​വും ഭം​ഗി​യും കു​റ​യ്ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ പൂ​ക്ക​ള്‍ പെ​ട്ടെ​ന്ന് വാ​ടി​പ്പോ​കു​ന്ന​ത് വ്യാ​പാ​രി​ക​ള്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും തി​രി​ച്ച​ടി​യാ​കു​ക​യും ചെ​യ്യും.

ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍​നി​ന്നെ​ത്തു​ന്ന ചെ​ണ്ടു​മ​ല്ലി​യ​ട​ക്ക​മു​ള്ള പു​ക്ക​ള്‍​ക്ക് ജി​ല്ല​യി​ല്‍ ന​ല്ല ഡി​മാ​ന്‍​ഡാ​ണ്. അ​വി​ടു​ത്തെ പൂ​ക്ക​ര്‍​ഷ​ക​ര്‍ ക​ര്‍​ണാ​ട​ക​യി​ലെ ബീ​ച്ച​ന​ഹ​ള്ളി ഡാ​മി​നെ​യാ​ണ് വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. ഡാ​മി​ല്‍ ഇ​പ്പോ​ള്‍ വെ​ള്ള​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. വെ​ള്ളം നി​റ​യ​ണ​മെ​ങ്കി​ല്‍ വ​യ​നാ​ട്ടി​ലെ ക​ബ​നീ ന​ദി​യി​ല്‍​നി​ന്നാ​ണ് എ​ത്തേ​ണ്ട​ത്. വ​യ​നാ​ട്ടി​ലും മ​ഴ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ക​ബ​നീ ന​ദി​യി​ലും വെ​ള്ള​മി​ല്ല. പൂ​ക്ക​ര്‍​ഷ​ക​ര്‍ ഇ​ക്കാ​ര​ണ​ത്താ​ല്‍ വ​ല​യു​ക​യാ​ണ്.

സ്പ്രി​ങ്ക​ള​ര്‍ രീ​തി​യി​ല്‍ ഏ​താ​നും പേ​ര്‍ മാ​ത്ര​മേ ഗു​ണ്ട​ല്‍ പേ​ട്ട​യി​ല്‍ ഇ​പ്പോ​ള്‍ പൂ​ക്കൃ​ഷി ന​ട​ത്തു​ന്നു​ള്ളൂ എ​ന്നാ​ണ് വി​വ​രം. ഓ​ണ​ത്തി​ന് പൂ​ക്ക​ളം ഒ​രു​ക്കു​ന്ന​വ​രും മ​റ്റ് അ​ല​ങ്കാ​ര​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​വ​രും പൂ​ക്ക​ളു​ടെ ക്ഷാ​മ​ത്താ​ല്‍ വ​ല​യു​മെ​ന്നാ​ണ് സൂ​ച​ന. അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ടു​ത്ത മ​ഴ​ക്കു​റ​വ് പൂ​ക്ക​ളു​ടെ ല​ഭ്യ​ത കു​റ​യ്ക്കു​ക​യും ജി​ല്ല​യി​ലെ വി​പ​ണി​യി​ല്‍ വ​ലി​യ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. ഓ​ണ​ക്കാ​ല​ത്ത് പൂ​ക്ക​ള്‍ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണെ​ന്ന​തി​നാ​ല്‍ വി​ല​യി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കോ​ഴ​ഞ്ചേ​രി​യി​ലെ പൂ​ക്ക​ളു​ടെ മൊ​ത്ത​വ്യാ​പാ​രി ആ​ര്യ ഫ്‌​ള​വ​ര്‍ ഉ​ട​മ ദീ​പ​ക് പ​റ​ഞ്ഞു.

പൂ​ക്ക​ളു​ടെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് കു​ടും​ബ​ശ്രീ​ക​ള്‍ മു​ഖേ​ന ആ​രം​ഭി​ച്ച കൃ​ഷി​യും മ​ഴ​ക്കു​റ​വ് കാ​ര​ണം ക​രി​ഞ്ഞു​തു​ട​ങ്ങി. ഓ​ണ​ക്കാ​ല​ത്തെ ഉ​ത്പാ​ദ​ന​ത്തെ മ​ഴ​ക്കു​റ​വ് സാ​ര​മാ​യ ബാ​ധി​ക്കും.

Tags : NattuVishasham DistrictNews

Recent News

Corehub Up