x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മി​ച്ചി​ട്ടി​ല്ലാ​ത്ത വീടിനു സെ​സ് അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ്; ജി​ല്ലാ ലേ​ബ​ർ ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി

വെബ് ഡെസ്ക്
Published: September 18, 2026 02:55 AM IST | Updated: September 18, 2026 02:55 AM IST

പ്രതീകാത്മക ചിത്രം

കേ​ള​കം: നി​ർ​മി​ച്ചി​ട്ടി​ല്ലാ​ത്ത വീ​ടി​ന്13,000 വെ​ൽ​ഫെ​യ​ർ സെ​സ് അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലേ​ബ​ർ ഓ​ഫി​സി​ൽ നി​ന്ന് നോ​ട്ടീ​സ് ല​ഭി​ച്ചു. ക​ർ​ഷ​ക​നാ​യ കേ​ള​കം അ​ട​യ്ക്കാ​ത്തോ​ട് സ്വ​ദേ​ശി ചാ​ക്കോ ക​ച്ചി​റ​യി​ലാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​ത്. ഇ​തി​നെ​തി​രേ ചാ​ക്കോ ജി​ല്ലാ ലേ​ബ​ർ ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.

170.35 ച​തു​ര​ശ്ര മീ​റ്റ​ർ പ്ലി​ന്ത് ഏ​രി​യ​യു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ച​താ​യി കാ​ട്ടി​യാ​ണ് ചാ​ക്കോ​യ്ക്ക് അ​സ​സ്‌​മെ​ന്‍റ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു വീ​ട് താ​ൻ നി​ർ​മി​ച്ചി​ട്ടി​ല്ലെ​ന്നും നി​ല​വി​ലി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ന്‍റെ പേ​രി​ൽ വെ​ൽ​ഫെ​യ​ർ സെ​സ് അ​ട​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ചാ​ക്കോ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

1996-ലെ ​ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് അ​ദ​ർ ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ സെ​സ് നി​യ​മ​പ്ര​കാ​രം നി​ർ​മാ​ണ​ച്ചെ​ല​വി​ന്‍റെ ഒ​രു ശ​ത​മാ​നം സെ​സാ​യി അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു ന്ന​ത്. ഓ​ഫി​സി​ൽ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 170.35 ച​തു​ര​ശ്ര മീ​റ്റ​ർ പ്ലി​ന്ത് ഏ​രി​യ​യു​ള്ള കെ​ട്ടി​ട​ത്തി​ന് 13,28,730 രൂ​പ നി​ർ​മാ​ണ​ച്ചെ​ല​വ് ക​ണ​ക്കാ​ക്കി​യ​താ​യും, അ​തി​ന്‍റെ ഒ​രു ശ​ത​മാ​ന​മാ​യ 13,287 രൂ​പ സെ​സ്സാ​യും 133 രൂ​പ സ​ർ​വീ​സ് ചാ​ർ​ജാ​യും നി​ശ്ച​യി​ച്ച​താ​യി നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

ഇ​തി​ൽ 13,154 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് സെ​ക്ര​ട്ട​റി, ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് അ​ദ​ർ ക​ൺ​സ്ട്ര​ക്‌ഷൻ വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ്, തി​രു​വ​ന​ന്ത​പു​രം എ​ന്ന പേ​രി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ കേ​ള​കം വി​ല്ലേ​ജി​ൽ വി​വി​ധ സ​ർ​വേ ന​മ്പ​റു​ക​ളി​ലാ​യി ത​നി​ക്കു​ള്ള 0.3022 ഹെ​ക്ട​ർ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നി​ലും ഇ​ത്ത​ര​മൊ​രു കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടി​ല്ലെ​ന്ന് ചാ​ക്കോ പ​റ​യു​ന്നു. നോ​ട്ടീ​സി​ൽ കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന സ​ർ​വേ ന​മ്പ​ർ പോ​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ഇ​പ്പോ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന​ത് അ​ഞ്ചാം വാ​ർ​ഡി​ൽ ഭാ​ര്യ ഏ​ലി​ക്കു​ട്ടി​യു​ടെ പേ​രി​ലു​ള്ള 155.83 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ആ​റു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വീ​ട്ടി​ലാ​ണ്. ഇ​താ​ണ് ത​ങ്ങ​ളു​ടെ ഏ​ക താ​മ​സ​സ്ഥ​ല​മെ​ന്നും ചാ​ക്കോ പ​റ​യു​ന്നു.
2017 ൽ ​മ​രി​ച്ച പി​താ​വ് ചാ​ക്കോ അ​ഞ്ചാം വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ വീ​ട് മ​റ്റൊ​രാ​ൾ​ക്ക് വി​റ്റി​രു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ല്ലേ​ജ് ഓ​ഫി​സി​ൽ ഒ​റ്റ​ത്ത​വ​ണ നി​കു​തി അ​ട​ച്ച രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​റ്റാ​യ അ​സ​സ്‌​മെ​ന്‍റ് വ​ന്ന​തെ​ങ്കി​ൽ, അ​ത് മു​ൻ ഉ​ട​മ​യു​ടെ കെ​ട്ടി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് ചാ​ക്കോ​യു​ടെ സം​ശ​യം.

Tags : District News Nattuvishesham house District Labour Officer.

Recent News

Corehub Up