നടുവിലേടത്ത് അഖിൽ കുമാറിന്റെ കോഴിഫാമിലെ കോഴികൾ ചത്ത നിലയിൽ.
ആലക്കോട്: കോഴി ഫാമിന്റെ മേൽക്കൂരയിൽ കെട്ടിയ പ്ലാസ്റ്റിക് ഷീറ്റ് സാമൂഹ്യവിരുദ്ധർ അഴിച്ചു മാറ്റിയതിനെ തുടർന്ന് മഴവെള്ളം നിറഞ്ഞ് കോഴികൾ കൂട്ടത്തോടെ ചത്തു. നൂറിലധികം കോഴികളാണ് ഷെഡ്ഡിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് ചത്തത്.
ആലക്കോട് കുറ്റിപ്പുഴ റോഡിലുള്ള നടുവിലേടത്ത് അഖിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ കോഴികളാണ് ചത്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്നലെ രാവിലെയാണ് ഷെഡ്ഡിനകത്ത് വെള്ളം കെട്ടിക്കിടക്കുന്ന നിലയിലും കോഴികളെ ചത്തനിലയിലും കണ്ടെത്തിയത്. കോഴികൾ ചത്തതിനെ തുടർന്ന് മാത്രം ഒരു ലക്ഷം രൂപയിലേറെയുടെ നഷ്ടം കണക്കാക്കുന്നു.
Tags : Nattuvishesham DistrictNews DeepikaNews Chickens die