x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണു​ങ്ങോ​ട് ഇ​രു​മ്പു​പാ​ലം സ​ന്ദ​ർ​ശി​ച്ച് അ​ധി​കൃ​ത​ർ


Published: April 22, 2026 01:21 AM IST | Updated: April 22, 2026 01:21 AM IST

ക​ണി​ച്ചാ​ർ, ആ​റ​ളം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​ങ്ങോ​ട് ഇ​രു​മ്പു​പാ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു.

ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ-​ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന അ​ണു​ങ്ങോ​ട് ഇ​രു​മ്പു​പാ​ലം ആ​റ​ളം, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു. പ​രി​പാ​ല​ന​മി​ല്ലാ​തെ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ​പാ​ലം ദി​വ​സേ​ന നി​ര​വ​ധി​യാ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ട​ത്തി​ന് സാ​ധ്യ​ത ഉ​യ​ർ​ത്തി​യി​രു​ന്നു.

പാ​ല​ത്തി​ന്‍റെ ഇ​രു​മ്പ് ഘ​ട​ന മു​ഴു​വ​നും തു​രു​മ്പ് പി​ടി​ച്ച് ദു​ർ​ബ​ല​മാ​യ നി​ല​യി​ലാ​ണ്. പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​രു​മ്പ് പ്ലേ​റ്റു​ക​ൾ അ​ഴി​ഞ്ഞു പോ​കു​ക​യും ത​റ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ട്ട​ലു​ക​ളും കു​ഴി​ക​ളും രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൈ​പ്പി​ടി​ക​ളും സു​ര​ക്ഷാ റെ​യി​ലിം​ഗു​ക​ളും പ​ല ഭാ​ഗ​ങ്ങ​ളി​ൽ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

ആ​റ​ളം, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആ​സ്ഥി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തു​കൊ​ണ്ട് സം​യു​ക്ത ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല എ​ന്നും എ​സ്ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഫ​ണ്ട് വ​ക​യി​രു​ത്തി പാ​ലം ന​വീ​ക​രി​ക്കു​ന്ന​തി​ന് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ത്രേ​സ്യ പോ​ൾ, ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജെ​യ്‌​സ​ൺ കാ​ര​ക്കാ​ട്ട്, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ തൈ​ക്കു​ന്നേ​ൽ, ആ​റ​ളം പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തി​നാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റെ​ഹ്യാ​ന​ത്ത് സു​ബി, ഷീ​ബ തോ​മ​സ്, അ​ര​വി​ന്ദ​ൻ ആ​ക്കി​നി​ശേ​രി എ​ന്നി​വ​രും അ​ധി​കൃ​ത​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Anungod Iron Bridge nattuvishesham local news

Recent News

Corehub Up