നെടുംകുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഓണാഘോഷ സമ്മേളനം പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി ഉദ്ഘാടനം ചെയ്യുന്നു.
നെടുംകുന്നം: സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഓണാഘോഷ സമ്മേളന ഉദ്ഘാടനം പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് കൈതപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ടിന്റു മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ജോൺസൻ എന്നിവർ പ്രസംഗിച്ചു .
ഓണക്കിറ്റ് വിതരണം ചെയ്ത് വിദ്യാര്‍ഥികള്‍
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്, ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. പോത്തോട് ഭാഗത്താണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.ആർ. ബിനു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജയ് കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ സമാഹരിച്ച വിഭവങ്ങള്‍ 36 കുടുംബങ്ങള്‍ക്ക് നല്കി. എന്‍എന്‍എസ് പ്രോഗ്രാം ഓഫീസര്‍ ജിസി ജോസ്, ഗൈഡ് ക്യാപ്റ്റന്‍ ജിജി തോമസ്, ക്രിസ്റ്റിന തോമസ് എന്നിവര്‍ നേതൃത്വം നല്കി.