x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷ പരിപാടികൾ

വെബ് ഡെസ്ക്
Published: August 20, 2026 12:02 AM IST | Updated: August 20, 2026 12:02 AM IST

ബ്ര​ഹ്മം​കോ​ട് ന​ഴ്സ​റി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം

നെ​യ്യാ​റ്റി​ന്‍​ക​ര: പെ​രു​കാ​വ് ഈ​ഴ​ക്കോ​ട് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് എ​ല്‍​പി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം നാ​ളെ ന​ട​ക്കും. അ​ത്ത​പ്പൂ​ക്ക​ളം, കൈ​കൊ​ട്ടി​ക്ക​ളി, തി​രു​വാ​തി​ര, കോ​ല്‍​ക്ക​ളി, നാ​ട​ന്‍​പാ​ട്ട്, ഓ​ണ​സ​ദ്യ, ക​സേ​ര​ചു​റ്റ്, ഉ​റി​യ​ടി, വ​ഞ്ചി​പ്പാ​ട്ട്, വ​ടം​വ​ലി എ​ന്നി​വ​യു​ണ്ടാ​കും.

ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലെ ബ്ര​ഹ്മം​കോ​ട് ന​ഴ്സ​റി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

നെ​ല്ലി​മൂ​ട് ദേ​ശാ​ഭി​വ​ര്‍​ധി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ ഓ​ണാ​ഘോ​ഷ​വും ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​രം​ഭ​വും 22 മു​ത​ല്‍ 24 വ​രെ ദേ​ശാ​ഭി​വ​ര്‍​ധി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​നം, വ​നി​താ സ​മ്മേ​ള​നം, ക​ലാ- കാ​യി​ക- സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ള്‍, സെ​മി​നാ​റു​ക​ള്‍, മെ​ഡി​ക്ക​ല്‍ ക്യാ​ന്പ്, കു​ടും​ബ​സം​ഗ​മം മു​ത​ലാ​യ​വ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
വ​ലി​യ​വി​ള ബി​എം​എ​ല്‍​പി​എ​സി​ലെ ഓ​ണാ​ഘോ​ഷം - ആ​വ​ണി​ത്തു​ന്പി നാ​ളെ ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.​ആ​ര്‍. പ്രാ​ണ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും.

വ​ട​ക്കേ​ക്കോ​ട്ട റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും 23ന് ​നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശാ​ഭി​മാ​നി സ്മാ​ര​ക ഗ​വ. ടൗ​ണ്‍ എ​ല്‍​പി സ്കൂ​ളി​ല്‍ ന​ട​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : Onam celebratio NattuVishasham DistrictNews

Recent News

Corehub Up