മൈലക്കൊമ്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വടംവലി മത്സരം
മൈലക്കൊമ്പ്: സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ വര്‍ണാഭമായ ഓണാഘോഷം നടത്തി. സമ്മേളനത്തില്‍ മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍, പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോണ്സണ് ഒറോപ്ലാക്കല്‍, യൂണിയന് ചെയര്മാന് ആല്ബിന് രാജു, വിദ്യാര്‍ഥി പ്രതിനിധികളായ അലീന ഡില്ലര്‍, അഭിലാഷ് ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
വടംവലി മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥികളും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥിനികളും വിജയികളായി.
Tags : Nattuvishesham Local News Onam celebrations Mylakombu College