x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം ഹ​രി​ത​ച​ട്ടം പാ​ലി​ച്ച്; ഓ​ര്‍​മ​പ്പെടു​ത്ത​ലു​മാ​യി മാ​വേ​ലി​യെ​ത്തി

വെബ് ഡെസ്ക്
Published: August 22, 2026 03:13 AM IST | Updated: August 22, 2026 03:13 AM IST

ഹ​രി​ത​സ​ന്ദേ​ശ​വു​മാ​യി മാ​വേ​ലി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​നൊ​പ്പം.

കാ​സ​ര്‍​ഗോ​ഡ്: ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി മാ​വേ​ലി​യെ​ത്തി.

ഹ​രി​ത സ​ന്ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ ബോ​ര്‍​ഡു​ക​ള്‍, അ​നൗ​ണ്‍​സ്‌​മെ​ന്‍റോ​ട് കൂ​ടി​യ വാ​ഹ​ന​പ്ര​ച​ര​ണ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് മാ​വേ​ലി എ​ത്തി​യ​ത്.

ഹ​രി​ത സ​ന്ദേ​ശ വാ​ഹ​ന​പ്ര​ച​ര​ണ യാ​ത്ര ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​രോ​ധി​ത പ്ലാ​സ്റ്റി​ക്, ബ​യോ പേ​പ്പ​ര്‍ ക​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ക, ആ​ഘോ​ഷ​ങ്ങ​ളി​ലും സ​ദ്യ​ക​ളി​ലും പ​ര​മാ​വ​ധി പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന​തും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക, പൂ​ക്ക​ളം പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്ക​ണം, അ​ല​ങ്കാ​ര​ങ്ങ​ള്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദം ആ​ക​ണം, ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നാ​യി സ്റ്റീ​ല്‍ പ്ലേ​റ്റു​ക​ള്‍, ഗ്ലാ​സു​ക​ള്‍ തു​ട​ങ്ങി​യ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പാ​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക, പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് കെ.​വി.​ഹ​രി​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്.​ബി​ജു, ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ജ​യ​ന്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ര്‍ ജോ​സ​ഫ് ചാ​ക്കോ, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ടീം ​ലീ​ഡ​ര്‍ മു​ഹ​മ്മ​ദ് മ​ദ​നി, ക​ള​ക്ട​റേ​റ്റ് ജെ​എ​സ് എം.​ബി.​ലോ​കേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistricteNews

Recent News

Corehub Up