x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല​ക്ക​യ​റ്റ​ത്തി​ൽ വി​റ​ച്ച് ഓ​ണ​വി​പ​ണി

വെബ് ഡെസ്ക്
Published: August 19, 2026 11:54 PM IST | Updated: August 19, 2026 11:54 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ല്ല: പെ​യ്തൊ​ഴി​യാ​ത്ത മ​ഴ​യ്ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നും പി​ന്നാ​ലെ ക​ടു​ത്ത വി​ല​ക്ക​യ​റ്റ​ത്തി​ൽ വി​റ​ച്ച് ഓ​ണ​വി​പ​ണി. സ​ർ​ക്കാ​രി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ വി​പ​ണി ഇ​ട​പെ​ട​ലി​ല്ലാ​യ്മ​യും ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ പ​ച്ച​ക്ക​റി സം​ഭ​ര​ണ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​യു​മാ​ണ് തി​രു​വ​ല്ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല ആ​കാ​ശ​ത്തോ​ള​മു​യ​ർ​ത്തി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​പ​ണി സ​ജീ​വ​മാ​കു​ന്ന​തോ​ടെ അ​രി​യു​ടെ​യും പ​ച്ച​ക്ക​റി​യു​ടെ​യും വി​ല ഇ​നി​യും ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും.

താ​ളം​തെ​റ്റി കു​ടും​ബ ബ​ജ​റ്റ്

സ​പ്ലൈ​കോ വ​ഴി ആ​വ​ശ്യ​ത്തി​ന് അ​രി ല​ഭ്യ​മാ​ക്കാ​ത്ത​താ​ണ് പൊ​തു​വി​പ​ണി​യി​ൽ അ​രി​വി​ല കു​തി​ച്ചു​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. പൊ​ന്നി അ​രി​ക്ക് കി​ലോ​യ്ക്ക് 10 രൂ​പ​യോ​ള​മാ​ണ് വ​ർ​ധി​ച്ച​ത്. ആ​ന്ധ്ര കു​റു​വ​യ്ക്ക് മൂ​ന്ന് രൂ​പ​യും ത​മി​ഴ്നാ​ട് കു​റു​വ​യ്ക്ക് അ​ഞ്ച് രൂ​പ​യും വ​ർ​ധി​ച്ച​പ്പോ​ൾ മ​ട്ട അ​രി​യു​ടെ വി​ല 55 മു​ത​ൽ 60 രൂ​പ വ​രെ​യാ​യി. അ​രി​വി​ല വ​ർ​ധ​ന സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്.

വെ​ള്ള​പ്പൊ​ക്ക​വും കീ​ട​ബാ​ധ​യും; പ​ച്ച​ക്ക​റി​ക്ക് തീ​വി​ല

തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യും വെ​ള്ള​ക്കെ​ട്ടു​മാ​ണ് പ​ച്ച​ക്ക​റി വി​പ​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ചേ​ന, ചേ​മ്പ്, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട് തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ചീ​ഞ്ഞു​പോ​കു​ന്ന​ത് ഇ​വ​യു​ടെ വി​ല കു​ത്ത​നെ കൂ​ട്ടി. ഏ​ത്ത​ക്ക ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ള​ക​ളി​ല്‍ കീ​ട​ബാ​ധ രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ വി​പ​ണി​യി​ല്‍ പ​ച്ച​ക്ക​റി ക്ഷാ​മ​മി​ല്ലെ​ങ്കി​ലും താ​ങ്ങാ​നാ​വാ​ത്ത വി​ല​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​ത്.

സ​ദ്യ​യൊ​രു​ക്കാ​ന്‍ ക​ഷ്‌​ട​പ്പെ​ടും

ഓ​ണ​സ​ദ്യ​യി​ലെ പ്ര​ധാ​ന വി​ഭ​വ​മാ​യ ഏ​ത്ത​യ്ക്കാ ഉ​പ്പേ​രി​ക്ക് കി​ലോ​യ്ക്ക് 500 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന​ത് വ​ന്‍ തി​രി​ച്ച​ടി​യാ​യി. ഏ​ത്ത​യ്ക്ക വി​ല 70 രൂ​പ ക​ട​ന്ന​പ്പോ​ള്‍ ഞാ​ലി​പ്പൂ​വ​ന്‍ പ​ഴ​ത്തി​ന്‍റെ വി​ല 100 ക​ട​ന്നു. സ​വാ​ള, ര​സ​ക​ദ​ളി എ​ന്നി​വ​യ്ക്കും വി​ല ഉ​യ​ര്‍​ന്ന നി​ല​യി​ലാ​ണ്. വി​പ​ണി​യി​ൽ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്ന​തു​പോ​ലെ 'കാ​ണം വി​റ്റും ഓ​ണം ഉ​ണ്ണേ​ണ്ട' അ​വ​സ്ഥ​യി​ലാ​കും ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷം

Tags : Nattuvishesham Local News Onam market

Recent News

Corehub Up