നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം
പെരുമ്പടവ്: ബിവിജെഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, റോവർ സ്കൗട്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ദീപു ജോർജ് അധ്യക്ഷത വഹിച്ചു. പടവ് ക്രീയേറ്റീവ് ഡ്രാമ ഡിറക്ടർ എൻ. രഘുനാഥൻ ക്ലാസെടുത്തു.
പ്രിൻസിപ്പൽ റിൻസി എബ്രഹാം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽ മാത്യൂസ്, റോവർ സ്കൗട്ട് ലീഡർ കെ.കെ. ഷിജു, ആൻമരിയ, അൽഫിൻ ജെറോബി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : training camp Nattuvishesham District News