x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​പി ആ​ൻ​ഡ് ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​ർ

വെബ് ഡെസ്ക്
Published: August 20, 2026 11:19 PM IST | Updated: August 20, 2026 11:19 PM IST

കോ​ഴ​ഞ്ചേ​രി​ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒ​പി ആ​ൻ​ഡ് ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

കോ​ഴ​ഞ്ചേ​രി: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒ​പി ആ​ൻ​ഡ് ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ൻ​റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ ബ്ലോ​ക്കി​ൽ കാ​ഷ്വാ​ലി​റ്റി ഒ​പി, റി​സ​പ്ഷ​ൻ, എ​ല്ലാ സ്പെ​ഷാ​ലി​റ്റി ഒ​പി​ക​ളും, ലാ​ബ് , ബ്ല​ഡ് സ്റ്റോ​റേ​ജ് യൂ​ണി​റ്റ്, ഫാ​ർ​മ​സി, ട്രോ​മ കെ​യ​ർ യൂ​ണി​റ്റ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ലിം​ബ് ഫി​റ്റിം​ഗ് സെ​ന്‍റ​ർ, ബ​യോ​മെ​ഡി​ക്ക​ൽ വി​ഭാ​ഗം, മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡ്സ് വി​ഭാ​ഗം, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗം, ഓ​ഫീ​സ് നി​ർ​വ​ഹ​ണം, ജീ​വി​ത​ശൈ​ലീ രോ​ഗനി​ർ​ണ​യം എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഡി​ജി​റ്റ​ൽ എ​ക്സ്റേ, സി​ടി സ്കാ​ൻ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻത​ന്നെ ആ​രം​ഭി​ക്കും. ഡി​എം​ഒ ഡോ.​എ​ൽ. അ​നി​ത കു​മാ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പു​തു​പ്പ​റ​മ്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ സ​ജീ​വ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ എം.​വി.​അ​മ്പി​ളി, ജൂ​ലി സാ​ബു ഓ​ലി​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി.​ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News OP Diagnostic Center

Recent News

Corehub Up