x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി "ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണ്‍’ ആരംഭിച്ചു


Published: July 10, 2026 07:10 AM IST | Updated: July 10, 2026 07:10 AM IST

ടി​വാ​ൻ​ഡ്രം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ആശുപത്രിയും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണ്‍’ ദൗത്യം മ​ന്ത്രി സി​.പി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ചു വ​ർ​ധി​ച്ചു​വ​രു​ന്ന സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​യി ട്രി​വാ​ൻ​ഡ്രം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും തി​രു​വ​ന​ന്ത​പു​രം ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണ്‍' ദൗ​ത്യ​ത്തി​ന് തു​ട​ക്ക​മാ​യി.

മ​ന്ത്രി സി.പി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര​ അ​ധ്യ​ക്ഷ​ത​ വഹിച്ചു. "ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണ്‍’ ആ​രോ​ഗ്യ ബോ​ധ​വത്ക​ര​ണ ല​ഘു​ലേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​ ടി. ലെ​നി​ൻ രാ​ജ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ടി​എ​സ്​എ​സ്​എ​സ് അ​സിസ്റ്റന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ​ണി ഡി. ​പോ​ൾ, ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ അ​സിസ്റ്റന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ബാ​ബു​രാ​ജ്, ടിഎ​സ്എ​സ്എ​സ് അ​സിസ്റ്റന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ര​ജീ​ഷ് വി. ​രാ​ജ​ൻ എ​ന്നി​വ​ർ പങ്കെടുത്തു.

കേ​ര​ള സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ ക​മ്മീ​ഷ​ൻ അം​ഗം ഡോ. പി. ബെ​ന്ന​റ്റ് സൈ​ലം മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ, വ്യ​ക്തി​ശു​ചി​ത്വം, രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​യി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up