x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: മ​ല​പ്പു​റ​ത്ത് അ​ഞ്ച് മാ​സ​ത്തി​നി​ടെ 1159 കേ​സു​ക​ൾ

വെബ് ഡെസ്ക്
Published: October 14, 2026 10:43 PM IST | Updated: October 14, 2026 10:43 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രേ കേ​ര​ള പോ​ലീ​സ് ആ​രം​ഭി​ച്ച ’ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദി ​നാ​ർ​ക്കോ ഹ​ണ്ട്’ അ​ഞ്ച് മാ​സം പി​ന്നി​ടു​ന്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 1159 കേ​സു​ക​ൾ. വി​വി​ധ കേ​സു​ക​ളി​ലാ​യി ആ​റ് സ്ത്രീ​ക​ളും ഒ​രു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​മ​ട​ക്കം 1365 പേ​ർ പി​ടി​യി​ലാ​യി.

16 കോ​ടി 14 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന 131 കി​ലോ​യി​ല​ധി​കം വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ 15 കോ​ടി 59 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 15 കി​ലോ​യി​ല​ധി​കം എം​ഡി​എം​എ, 35 ല​ക്ഷ​ത്തി​ല​ധി​കം വി​ല​വ​രു​ന്ന 71 കി​ലോ ക​ഞ്ചാ​വ്, 29 ക​ഞ്ചാ​വ് ചെ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. മ​ഞ്ചേ​രി​യി​ൽനി​ന്ന് പി​ടി​കൂ​ടി​യ 12.8 കി​ലോ എം​ഡി​എം​എ വേ​ട്ട​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടാ​തെ, ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന മെ​ത്ത​ഫെ​റ്റ​മി​ൻ, ബ്രൗ​ണ്‍ ഷു​ഗ​ർ, കൊ​ക്കൈ​ൻ, ഹാ​ഷി​ഷ് ഓ​യി​ൽ തു​ട​ങ്ങി​യ രാ​സ ല​ഹ​രി​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, ന​ർ​കോ​ട്ടി​ക് ഡി​വൈ​എ​സ്പി എ.​എ​ൻ.​ഒ. സി​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റ് ഡാ​ൻ​സാ​ഫ് ടീ​മു​ക​ളാ​ണ് ജി​ല്ല​യി​ൽ ഈ ​പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags : Operation Toofan NattuVishesham DistrictNews

Recent News

Corehub Up