x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ന​ഗ​ര​ത്തി​ല്‍ രാ​ത്രി 12നു ​ശേ​ഷം ക​ട​ക​ള്‍​ക്ക് നി​രോ​ധ​നം

വെബ് ഡെസ്ക്
Published: September 18, 2026 10:56 PM IST | Updated: September 18, 2026 10:56 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​വ്യാ​പ​നം ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​ര​ത്തി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ 12നു ​ശേ​ഷം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ള്‍​ക്കു നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

ഹോ​ട്ട​ലു​ക​ള്‍, റെ​സ്റ്റ​റ​ന്‍റു​ക​ള്‍, ടീ ​ഷോ​പ്പു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ എ​ന്നി​വ 21 മു​ത​ല്‍ രാ​ത്രി 12 വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സ​ജി മ​ര്‍​ക്കോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ രാ​സ​ല​ഹ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ വ്യാ​പ​ന​വും ക​ട​ത്തും വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​ലി​സ് ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. നി​ര​വ​ധി കോ​ള​ജ് വി​ദ്യാ​ര്‍​ഥി, വി​ദ്യാ​ര്‍​ഥി​നി​ക​ള​ട​ക്കം രാ​സ​ല​ഹ​രി​യു​ടെ പി​ടി​യി​ല​മ​രു​ക​യും കാ​രി​യ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ക​ര്‍​ശ​ന ന​ട​പ​ടി​യി​ലേ​ക്കു പൊലി​സ് നീ​ങ്ങു​ന്ന​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പൊലി​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​കൂ​ടു​ന്ന​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ​താ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​തി​നു പു​റ​മേ രാ​ത്രി​സ​മ​യ​ങ്ങ​ളി​ല്‍ മോ​ഷ്ടാ​ക്ക​ളും മ​റ്റും ത​മ്പ​ടി​ക്കു​ന്ന​തും രാ​ത്രി​സ​മ​യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്. നേ​ര​ത്തേ ന​ഗ​ര​ത്തി​ല്‍ മോ​ഷ​ണം പ​തി​വാ​യ​തോ​ടെ രാ​ത്രി 12നു ​ശേ​ഷം ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.
എ​ന്നാ​ല്‍ പി​ന്നീ​ട് ഈ ​നി​ര്‍​ദേ​ശം കാ​റ്റി​ല്‍​പ​റ​ത്തു​ക​യാ​യി​രു​ന്നു. പൊ​ലി​സി​ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ത്രി​കാ​ല ക​ട​ക​ള്‍​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി​യാ​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്.

ഹോ​ട്ട​ലു​ക​ളി​ലും റെ​സ്റ്റ​റ​ന്‍റു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​നും ന​ട​പ​ടി​യാ​യി.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പൊ​ലി​സ് ഡോ​ഗ് സ്‌​ക്വാ​ഡ്, സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്നു ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.

അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ​ജ​ലീ​ല്‍, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി, കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻ​ഡ് റെ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കു​മാ​ര്‍, കേ​ര​ള ഫു​ഡ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍. ബാ​ബു, ഹോ​ട്ട​ലു​ക​ള്‍, റെ​സ്റ്റ​റ​ന്‍റു​ക​ള്‍, ടീ ​ഷോ​പ്പു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ര്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Operation Toofan shops

Recent News

Corehub Up