x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: നാ​ലു​പേ​ര്‍ പി​ടി​യി​ല്‍


Published: June 25, 2026 04:13 AM IST | Updated: June 25, 2026 04:13 AM IST

മോ​നോ​ര്‍ ഹു​സൈ​ന്‍, ര​ഞ്ച​ന്‍ അ​ലി, മു​ഹ​മ്മ​സ് യൂ​സ​ഫ് , വി.​എ​സ്. അ​മ​ര്‍​ജി​ത്

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ നാ​ര്‍​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി നാ​ലു​പേ​ര്‍ പി​ടി​യി​ലാ​യി. ആ​സാം സ്വ​ദേ​ശി​ക​ളാ​യ മോ​നോ​ര്‍ ഹു​സൈ​ന്‍(35), ര​ഞ്ച​ന്‍ അ​ലി (21), എ​ള​മ​ക്ക​ര ക​ന്ന​ത്തി​ല്‍ ചൂ​ള​ക്ക​പ്പ​റ​മ്പ് മു​ഹ​മ്മ​സ് യൂ​സ​ഫ് (43), എ​ട​വ​ന​ക്കാ​ട് വേ​ങ്ങാ​ട്ടു​ത​റ വി.​എ​സ്. അ​മ​ര്‍​ജി​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മോ​നോ​ര്‍ ഹു​സൈ​ന്‍, രം​ജ​ന്‍ അ​ലി എ​ന്നി​വ​രെ നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ടൂ​റി​സ്റ്റ് ഹോ​മി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 270.510 ഗ്രാം ​ബ്രൗ​ണ്‍​ഷു​ഗ​ര്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പ​ച്ചാ​ളം ദാ​റു​സ​ലാം റോ​ഡ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 3.60 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് മു​ഹ​മ്മ​ദ് യൂ​സ​ഫ് പി​ടി​യി​ലാ​യ​ത്. 4.740 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി എ​ള​മ​ക്ക​ര പോ​ണേ​വ​ഴി ശ്രീ​നാ​രാ​യ​ണ റോ​ഡ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​മ​ര്‍​ജി​ത്ത് പി​ടി​യി​ലാ​യ​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up