കരിമണ്ണൂര്: ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി കരിമണ്ണൂര് സെന്റ് ജോസഫ് ഹയര് സെക്കന്ഡറി സ്കൂള് എസ്പിസി, എന്സിസി, സ്പോര്ട്സ് ക്ലബ്, കരിമണ്ണൂര് പോലീസ് എന്നിവയുടെ നേതൃത്വത്തില് ലഹരിക്കെതിരേ മാരത്തണ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജിന്സ് ജോണ് ആയത്തുപാടം ഫ്ളാഗ് ഓഫ് ചെയ്തു. ഫാ. ജോസഫ് കൊച്ചുപറമ്പില്, ഹെഡ്മാസ്റ്റര് ബിജോയ് മാത്യു, എസ്എച്ച്ഒ വി.സി. അനില്കുമാര്, കെ.എ. ബിന്ദു, സെല്ജോ ജോസഫ്, ആല്വിന് ജോസ്, ബിനോജ് ആന്റണി എന്നിവര് പ്രസംഗിച്ചു.