ഒറ്റപ്പാലം അർബൻ ബാങ്ക് സംഘടിപ്പിച്ച ശില്പശാല ചെയർമാൻ യു. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
ഒറ്റപ്പാലം: അർബൻ ബാങ്ക് സംഘടിപ്പിച്ച വിഷൻ ഷെയറിംഗ് 2027 ശില്പശാല ബാങ്ക് ചെയർമാൻ യു. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് 2026-27 സാമ്പത്തിക വർഷം മുൻഗണനാ വിഭാഗത്തിൽ 120 കോടിയുടെ പുതിയ വായ്പകൾ വിതരണം ചെയ്യാൻ നിശ്ചയിച്ചു.
ബാങ്ക് മാനേജിംഗ് ഡയറക്ടർ ഡോ. എം. രാമനുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. സഞ്ജീവ് സ്വാഗതവും ബാങ്ക് വൈസ് ചെയർമാൻ കെ.എൻ. ശിവദാസൻ നന്ദിയും രേഖപ്പെടുത്തി. ബാങ്ക് ജീവനക്കാർ, ഭരണസമിതി അംഗങ്ങളായ അഡ്വ. സജില ആർ. സിംഗ്, സി. സുനിത, സി.ആർ. ലാസ്യ എന്നിവരും ശില്പശാലയിൽ പങ്കെടുത്തു.
ബാങ്ക് 2026-27 സാമ്പത്തിക വർഷം മുൻഗണനാ വിഭാഗത്തിൽ 120 കോടിയുടെ പുതിയ വായ്പകൾ വിതരണം ചെയ്യാൻ നിശ്ചയിച്ചു. ബാങ്ക് മാനേജിംഗ് ഡയറക്ടർ ഡോ.എം. രാമനുണ്ണി അധ്യക്ഷത വഹിച്ചു. എസ്. സഞ്ജീവ്, ബാങ്ക് വൈസ് ചെയർമാൻ കെ.എൻ. ശിവദാസൻ പ്രസംഗിച്ചു.
Tags : Ottapalam nattuvishesham local news