x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ഓ​ഫീ​സിൽ അതി​ക്ര​മം: യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 1, 2026 12:46 AM IST | Updated: August 1, 2026 01:29 AM IST

സനീഷ്

ഫോ​ർ​ട്ടു​കൊ​ച്ചി: രാ​ത്രികാ​ല​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന പ​വ​ര്‍​ക​ട്ടി​നെ തു​ട​ര്‍​ന്ന് വൈ​ദ്യു​തി ഓ​ഫീ​സി​ല്‍ അതിക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. ഫോ​ര്‍​ട്ടുകൊ​ച്ചി അ​ധി​കാ​രി വ​ള​പ്പി​ല്‍​ സ​നീ​ഷ്(35) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് സ​നീ​ഷ് പി​ടി​യി​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ പ​തി​നാ​റി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തു​ട​ര്‍​ച്ച​യാ​യ പ​വ​ര്‍ക്ക​ട്ടി​ല്‍ സ​ഹി​കെ​ട്ട യു​വാ​വ്  ഫോ​ര്‍​ട്ടുകൊ​ച്ചി വൈ​ദ്യു​തി  ഓ​ഫീ​സി​ല്‍ എ​ത്തി  ജീ​വ​ന​ക്കാ​രോ​ട് പ്ര​കോ​പി​ത​നാ​കു​ക​യും  ഈ ​സ​മ​യം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന  ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ഓ​ഫീ​സി​ലേ​ക്ക് വ​രു​ന്ന  ഫോ​ണ്‍ ജീ​വ​ന​ക്കാ​ർ എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തെ ഇയാൾ തന്നെഫോ​ണ്‍ എ​ടു​ത്ത​ശേ​ഷം വിളിക്കുന്ന വരോട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന്  ഓ​ഫീ​സ് വ​ള​പ്പി​ല്‍ വ​ച്ചി​രു​ന്ന ചെ​ടി​ച്ച​ട്ടി​ക​ള്‍ എ​ടു​ത്തെ​റി​ഞ്ഞ് ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ഇ​ബി ഫോ​ര്‍​ട്ടുകൊ​ച്ചി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ മ​രി​യ നി​ഷ​ല്‍ പോ​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യനി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് ഫോ​ര്‍​ട്ടുകൊ​ച്ചി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up