x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാടുകയറി ടൂറിസം അമിനിറ്റി സെന്‍റർ

വെബ് ഡെസ്ക്
Published: August 29, 2026 12:51 AM IST | Updated: August 29, 2026 12:51 AM IST

പാ​ലാ​യി​ലെ ടൂ​റി​സം അ​മി​നി​റ്റി സെ​ന്‍റർ‍ കാ​ടു​ക​യ​റി​യ നി​ല​യി​ല്‍.

പാ​ലാ: സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ ന​ഗ​ര​ത്തി​ല്‍ സ്ഥാ​പി​ച്ച അ​മി​നി​റ്റി സെ​ന്‍റ​റും കെ​ട്ടി​ട​വും കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ന​ഗ​ര​ത്തെ ടൂ​റി​സം ഹ​ബ്ബാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ​ട്ടി​ട​വും മ​നോ​ഹ​ര​മാ​യ തൂ​ക്കു​പാ​ല​വും നി​ര്‍​മി​ച്ച​ത്. ആ​റു വ​ര്‍​ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ ശേഷം പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് ബന്ധപ്പെട്ട വ​കു​പ്പോ ഉ​ദ്യോ​ഗ​സ്ഥ​രോ ന​ഗ​ര​സ​ഭ​യോ തി​രി​ഞ്ഞു​നോ​ക്കിയിട്ടില്ല. കെ​ട്ടി​ട​വും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും നാ​ളു​ക​ളാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്നു.

ല​ണ്ട​ന്‍ പാ​ല​ത്തി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള തൂ​ക്കു​പാ​ല​വും ന്യൂ​യോ​ര്‍​ക്കി​ലെ ഗ്ലാ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മാ​തൃ​ക​യു​മാ​ണ് ഇ​വി​ടു​ത്തെ ആ​ക​ര്‍​ഷ​ണം. ഇ​വ​യെ​ല്ലാം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ സ​ഞ്ചാ​രി​ക​ളോ നാ​ട്ടു​കാ​രോ ഇ​വി​ടേ​ക്ക് എ​ത്തു​ന്നി​ല്ല. സെ​ന്‍ററി​ലെ പാ​ര്‍​ക്ക് കാ​ടുപി​ടി​ച്ച് ഇ​ഴ​ജന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ല​ക്ഷ​ങ്ങ​ള്‍ ചെല​വാ​ക്കി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന നി​ര്‍​മി​തി​ക​ളി​ല്‍ ന​ല്ലൊ​രു പ​ങ്കും ന​ശി​ച്ചുക​ഴി​ഞ്ഞു. പാ​ലാ​ക്കാ​ര്‍​ക്ക് ഉ​ല്ലാ​സ​ത്തി​നും കോട്ടയം ജി​ല്ല​യിലെ​യും ഇ​ടു​ക്കി ജി​ല്ല​യി​ലെ​യും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്ക​ാനും വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാനു​മാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. അ​മി​നി​റ്റി സെന്‍റ​റും പാ​ര്‍​ക്കും ന​ഗ​ര​സ​ഭ​യ്ക്ക് വി​ട്ടു​കി​ട്ടു​ന്ന​തി​ന് അ​നു​മ​തി ചോ​ദി​ച്ചെ​ങ്കി​ലും ടൂ​റി​സം വ​കു​പ്പ് മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല.

ഗ്രീ​ന്‍​ടൂ​റി​സം പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി​യാ​ണ് 2020ൽ തൂ​ക്കു​പാ​ല​വും അ​മി​നി​റ്റി സെ​ന്‍ററും പാ​ര്‍​ക്കും നി​ര്‍​മി​ച്ച​ത്. ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ മീ​ന​ച്ചി​ലാ​റും ളാ​ലം തോ​ടും സം​ഗ​മി​ക്കു​ന്ന ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മാ​ണ് തൂ​ക്കു​പാ​ലം മാ​തൃ​ക​യി​ലു​ള്ള ഇ​രു​മ്പു​പാ​ലം സ​ജ്ജ​മാ​ക്കി​യ​ത്. പാ​ല​ത്തി​നു പു​റ​മേ അ​മി​നി​റ്റി സെ​ന്‍റ​ര്‍, ചെ​റി​യ പാ​ര്‍​ക്ക്, ന​ട​പ്പാ​ത എ​ന്നി​വ​യും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. മീ​ന​ച്ചി​ലാ​റി​നോ​ടും ളാ​ലം തോ​ടി​നോ​ടും ചേ​ര്‍​ന്നു​ള്ള മു​നി​സി​പ്പാ​ലി​റ്റി വ​ക സ്ഥ​ലം കെ​ട്ടി​യെ​ടു​ത്താ​ണ് പാ​ര്‍​ക്കും ഉ​ദ്യാ​ന​വും നി​ര്‍​മി​ച്ച​ത്.

വി​ശ്ര​മി​ക്കാ​നാ​യി ഇ​രി​പ്പി​ട​ങ്ങ​ളും ന​ട​ക്കാ​നാ​യി വാ​ക്ക് വേ​യും ത​യാ​റാ​ക്കി. മീ​ന​ച്ചി​ലാ​റും ളാ​ലം തോ​ടും സം​ഗ​മി​ക്കു​ന്നി​ട​ത്ത് വ്യു ​പോ​യി​ന്‍റുമു​ണ്ട്. കെ.​എം.​ മാ​ണി മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ബ​ജ​റ്റി​ല്‍ ഇ​തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. മാ​ണി സി.​ കാ​പ്പ​ന്‍ എം​എ​ല്‍​എ​യും പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. വാ​ഗ​മ​ണ്‍, ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ല്‍​ക​ല്ല്, മാ​ര്‍​മ​ല എ​ന്നീ വിനോദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും ഭ​ര​ണ​ങ്ങാ​നം, രാ​മ​പു​രം, അ​രു​വി​ത്തു​റ, നാ​ല​മ്പ​ലം തു​ട​ങ്ങി​യ തീ​ര്‍​ഥാ​ട​ന സ്ഥ​ല​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന ഗ്രീ​ന്‍ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ക​വാ​ട​മെ​ന്ന നി​ല​യി​ലാ​ണ് പാ​ലാ​യി​ല്‍ കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up