തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉടമസ്ഥരില്ലാത്ത ഇരുചക്ര വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.
തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉടമകൾ ഇല്ലാത്ത ഇരുചക്ര വാഹനങ്ങൾ നശിക്കുന്നു. റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലാണ് ഇരുചക്ര വാഹനങ്ങൾ ഉടമസ്ഥരെത്താത്തതിനാൽ ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്നത്.
വർഷങ്ങളായി ഉടമസ്ഥർ അന്വേഷിച്ചുവരാത്തതോ മോഷ്ടാക്കൾ ഉപേക്ഷിച്ചതോ ആയ വാഹനങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. മിക്ക വാഹനങ്ങളും തുരുമ്പെടുത്ത് നശിച്ചു. പലതും ഉപയോഗശൂന്യമായവയുമാണ്.
വാഹനങ്ങൾ കൂടിക്കിടക്കുന്ന പരിസരം ഇഴ ജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്. സമീപപ്രദേശങ്ങളും കാടുപിടിച്ചു.
റെയിൽവേ സ്റ്റേഷൻ റോഡിൽ ഉടമകൾ ഉപേക്ഷിച്ച ഇരുചക്ര വാഹനങ്ങൾ കാട്ടിൽ ഉപേക്ഷിച്ച നിലയിയിലും കിടപ്പുണ്ട്.