മടവീണ പാടം കളക്ടർ ചേതൻകുമാർമീണ സന്ദർശിക്കുന്നു.
വെച്ചൂർ: വെള്ളപ്പൊക്കത്തെ തുടർന്ന് മടവീഴ്ച ഉണ്ടായ മുണ്ടാർ കങ്ങഴ രണ്ട് (110), വട്ടമറ്റം പടിഞ്ഞാറെക്കരി, പോത്തൻമ്യാലി തുടങ്ങിയ പാടശേഖരങ്ങൾ കെ.ബിനിമോൻ എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർമീണ എന്നിവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയുന്നതിന് പരിഗണനയിലുള്ള കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പാടശേഖര കമ്മിറ്റികൾക്ക് എംഎൽഎയും കളക്ടറും ഉറപ്പുനൽകി.