x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​യിം​പാ​ടം വോ​ട്ടെ​ടു​പ്പ് സ​മ​ധാ​ന​പ​രം:പോ​ളിം​ഗ് 84.21 ശ​ത​മാ​നം


Published: January 13, 2026 07:46 AM IST | Updated: January 13, 2026 07:46 AM IST

എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​യിം​പാ​ടം ഏ​ഴാം വാ​ർ​ഡി​ലെ വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന​പ​രം. 84.21 ശ​ത​മാ​നം പോ​ളിം​ഗ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന വ​ട്ട​ത്ത് ഹ​സീ​ന​യു​ടെ നി​ര്യാ​ണ​ത്തെത്തു​ട​ർ​ന്നാ​ണ് വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന്‍റെ മൂ​ന്നു ദി​വ​സം മു​ന്പാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ര​ന്പ​യി​ൽ സു​ബൈ​ദ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ബീ​ന, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ടി. ​അ​നി​ത എ​ന്നി​വ​രാ​ണ് മ​ത്സ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

വാ​ർ​ഡി​ൽ 950 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 800 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 363 പു​രു​ഷ വോ​ട്ട​ർ​മാ​രും 437 സ്ത്രീ ​വോ​ട്ട​ർ​മാ​രും വോ​ട്ട് ചെ​യ്തു.

കാ​ര​പ്പു​റം ക്ര​സ​ന്‍റ് യു​പി സ്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ല​മ​റി​യാ​ൻ ക​ഴി​യും.


മൂ​ത്തേ​ട​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 17 വാ​ർ​ഡു​ക​ളി​ൽ 16 എ​ണ്ണ​ത്തി​ലും യു​ഡി​എ​ഫാ​ണ് വി​ജ​യി​ച്ച​ത്. ഒ​രു വാ​ർ​ഡി​ൽ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. പാ​യിം​പാ​ടം വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചെ​ങ്കി​ലും ജി​ല്ലാ, ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളു​ടെ വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രു​ന്നു.


ഇ​തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ലീ​ഡ് നേ​ടി​യ​ത്. നി​ല​ന്പൂ​ർ ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി ജ​സ്മ​ൽ പു​തി​യ​റ​ക്ക് 271 വോ​ട്ടും വ​ഴി​ക്ക​ട​വ് ജി​ല്ലാ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി എ​ൻ.​എ. ക​രീ​മി​ന് 274 വോ​ട്ടു​മാ​ണ് പാ​യിം​പാ​ടം വാ​ർ​ഡി​ൽ നി​ന്നും ല​ഭി​ച്ച​ത്.

Tags : nattu vishesham Paimpadam by-election

Recent News

Corehub Up