എസ്എംവൈഎം, കെസിവൈഎം പാലാ രൂപതയുടെ കലോത്സവം സര്ഗതരംഗത്തില് ഓവറോള്‍ കരസ്ഥമാക്കിയ രാമപുരം ഫൊറോനാ ടീം.
രാമപുരം: എസ്എംവൈഎം, കെസിവൈഎം പാലാ രൂപതയുടെ കലോത്സവം സര്ഗതരംഗത്തില് രാമപുരം ഫൊറോന ഓവറോള്‍ കിരീടം കരസ്ഥമാക്കി.
പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ നടന്ന രൂപത കലോത്സവത്തില്‍ 20 ഫൊറോനകളിലെ 172 യൂണിറ്റുകളെ മറികടന്നാണ് രാമപുരത്തിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു. കുറവിലങ്ങാട്, കൊഴുവനാല്‍ എന്നീ ഫൊറോനകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Tags : NattuVishesham DistrictNews