വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കത്തറ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് സി. മേനോൻ ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കത്തറ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂത്ത് വിംഗ്, വനിതാ വിംഗ് സഹകരണങ്ങളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് സി. മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുൾ ഹക്കീം ചങ്കരത്ത് സന്ദേശം നൽകി. യൂണിറ്റ് പ്രസിഡന്റ് പി. മധു അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ, അബ്ദുൾ അസീസ്, മണ്ഡലം പ്രസിഡന്റ്് കെ. സഫറുള്ള, സെക്രട്ടറി ടി.ടി. നാസർ, എടക്കര യൂണിറ്റ് ഭാരവാഹികളായ ബാബു, കൊച്ചുസ്, റഫീഖ്, സുനീർ, അഫ്റ തുടങ്ങിയവർ പ്രസംഗിച്ചു.