x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മ​ിറ്റി വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി ഭ​ര​ണ-​പ്ര​തി​പ​ക്ഷം


Published: June 25, 2026 10:12 PM IST | Updated: June 25, 2026 10:12 PM IST

പാ​ലാ: കെ.​എം. മാ​ണി മെ​മ്മോ​റി​യ​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ര്‍​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള വാ​ദ​പ്ര​തി​വാ​ദം ക​ടു​ക്കു​ന്നു.

പ​ക​ര്‍​ച്ച​പ്പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ദി​നം​പ്ര​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ആ​ശു​പ​ത്രി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി വി​ളി​ച്ചു ചേ​ര്‍​ത്ത് തീ​രു​മാ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​ധീ​ത​മാ​യി ജ​ന​കീ​യ സ​മ​ര​വും ജ​ന​റ​ല്‍ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ​സ​ദ​സും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ പ​റ​ഞ്ഞു. പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ല്‍ വ​ന്ന​തി​നു​ശേ​ഷം ഇ​തു​വ​രെ ഒ​രു ക​മ്മി​റ്റി പോ​ലും കൂ​ടാ​ത്ത​തു കാ​ര​ണം ആ​ശു​പ​ത്രി​യു​ടെ പ​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്.

പാ​ലാ ന​ഗ​ര​സ​ഭ നാ​ലു കോ​ടി​യോ​ളം രൂ​പ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കാ​യി ഓ​രോ വ​ര്‍​ഷ​വും മാ​റ്റി​വ​യ്ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഭ​ര​ണ​കാ​ല​ത്ത് ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍, പോ​സ്റ്റ്മോ​ര്‍​ട്ടം സൗ​ക​ര്യം, ജീ​വി​ത​ശൈ​ലീ രോ​ഗ നി​ര്‍​ണ​യ​ത്തി​നാ​യി മെ​റ്റാ​ബോ​ളി​ക് സെ​ന്‍റ​ര്‍, പു​തി​യ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍, പു​തി​യ ലാ​ബ്, കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍, ര​ണ്ട് വെ​ല്‍​ന​സ് സെ​ന്‍റു​ക​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ന​ട​ത്താ​ന്‍ സാ​ധി​ച്ച​ത് ചെ​യ​ര്‍​മാ​നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളും ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് ഒ​രേ മ​ന​സോ​ടെ പ്ര​വ​ര്‍​ത്തി​ച്ച​തു​കൊ​ണ്ടാ​ണ്.

പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും രാ​ഷ്‌​ട്രീ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും നോ​മി​നി​ക​ളെ നി​യ​മി​ക്കാ​ന്‍ താ​മ​സം നേ​രി​ട്ടെ​ങ്കി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍​പ്പെ​ടു​ന്ന സ്റ്റാ​റ്റ്യൂ​ട്ട​റി ക​മ്മി​റ്റി കൂ​ടി തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ഉ​ള്ള​തി​നാ​ല്‍ ഒ​രാ​ഴ്ച​യ്ക്ക​കം മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി വി​ളി​ച്ചുകൂ​ട്ടാ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധ്യ​ക്ഷ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​ണെ​ങ്കി​ലും മെം​ബ​ര്‍ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ല്‍ ആ​ശു​പ​ത്രി സു​പ്ര​ണ്ടാ​ണ് ക​മ്മി​റ്റി​യി​ൽ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ന്ന​തെ​ന്നും ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ പ​റ​ഞ്ഞു.

രാ​ഷ്‌​ട്രീ​യ​ജാ​ള്യ​ത മ​റ​യ്ക്കാ​നെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍
ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി​ളി​ച്ചു​ചേ​ർ​ക്കു​ന്നി​ല്ലെ​ന്ന കൗ​ണ്‍​സി​ല​ര്‍ ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍റെ ആ​ക്ഷേ​പം രാ​ഷ്‌​ട്രീ​യ ജാ​ള്യ​ത മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം.

ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ക​മ്മി​റ്റി മെം​ബ​ര്‍ സെ​ക്ര​ട്ട​റി​യാ​യ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നാ​ണ്. കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം എ​ടു​ത്ത​തോ​ടൊ​പ്പം ത​ന്നെ എ​ച്ച്എം​സി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് കൈ​മാ​റി​യി​രു​ന്നു. തു​ട​ര്‍​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് പ​ട്ടി​ക​യ്ക്കെ​തി​രേ ക​ള്ള​പ്പ​രാ​തി ന​ല്‍​കി ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നാ​ണ് കൗ​ണ്‍​സി​ല​ര്‍ ശ്ര​മി​ച്ച​ത്.

എ​ന്നി​രു​ന്നാ​ലും, നി​യ​മ​പ​ര​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​നി എ​ച്ച്എം​സി വി​ളി​ച്ചു​ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നാ​ണ്. അ​തി​നു​ള്ള നി​ര്‍​ദേ​ശം രേ​ഖാ​മൂ​ലം ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

നി​യ​മ​പ​ര​മാ​യി ബാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭി​പ്രാ​യം കേ​ട്ടും ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ലി​നെ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​മെ​ന്ന് അ​റി​യി​ച്ചി​ട്ടും അ​ത് സ്വീ​ക​രി​ക്കാ​തെ വേ​റെ പേ​രു നി​ര്‍​ദേ​ശി​ച്ച് ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞു.

Tags : Pala General Hospital Nattuvishesham Districte news

Recent News

Corehub Up