x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ല്‍​ക്കാ​ന്‍ പ​മ്പ​യും സ​ന്നി​ധാ​ന​വും ഒ​രു​ങ്ങു​ന്നു

വെബ് ഡെസ്ക്
Published: November 5, 2026 11:35 PM IST | Updated: November 5, 2026 11:37 PM IST

ചാ​ല​ക്ക​യം-​പ​ന്പ റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ തീ​ര്‍​ത്ഥാ​ട​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​മ്പ ശ്രീ​രാ​മ​സാ​കേ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ സു​ര​ക്ഷ, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, ഗ​താ​ഗ​തം, ശു​ചി​ത്വം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

പ​മ്പ, നി​ല​യ്ക്ക​ല്‍, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ സ​ജ്ജ​മാ​ക്കും. പ്ര​ധാ​ന വ​കു​പ്പു​ക​ളി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കും. നി​ല​യ്ക്ക​ലി​ല്‍ പൊ​ലി​സി​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂ​മും ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മും ഒ​രു​മി​ച്ചാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക. തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ന്നി​ധാ​ന​ത്തെ 18 സെ​ക്‌​ട​റു​ക​ളാ​യും പ​മ്പ, നി​ല​യ്ക്ക​ല്‍ മേ​ഖ​ല​ക​ളെ 15 സെ​ക്‌​ട​റു​ക​ളാ​യും തി​രി​ച്ച് മോ​ണി​റ്റ​റിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ക്കും. വി​ന്യ​സി​ക്കേ​ണ്ട പൊ​ലി​സ്, അ​ഗ്‌​നി​ര​ക്ഷാ സേ​ന​ക​ൾ പൂ​ര്‍​ണ സ​ജ്ജ​മാ​ണ്.

22 എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ൾ

തീ​ർ​ഥാ​ട​ന പാ​ത​ക​ളി​ലും കാ​ന​ന​പാ​ത​യി​ലു​മാ​യി 22 എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​ക​ള്‍ പ​ത്തോ​ടെ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കും. സ​ന്നി​ധാ​ന​ത്ത് മൂ​ന്ന് ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​ന​മു​ണ്ടാ​വും. അ​തോ​ടൊ​പ്പം കാ​ന​ന​പാ​ത​യി​ല്‍ ഓ​ഫ് റോ​ഡ് ആം​ബു​ല​ന്‍​സും ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി സ​ജ്ജ​മാ​ക്കും. ക​രി​മ​ല ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം മു​ത​ല്‍ ഡോ​ക്‌​ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്നു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ രോ​ഗി​ക​ളെ സ​മീ​പ​ത്തെ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് 120 സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര​ട​ങ്ങു​ന്ന സ്‌​ട്രെ​ക്ച​ര്‍ സ​ര്‍​വീ​സ് പ്ര​വ​ര്‍​ത്തി​ക്കും. ഡ്യൂ​ട്ടി​യി​ലു​ള്ള ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് സി​പി​ആ​ര്‍ പ​രി​ശീ​ല​ന​വും ന​ല്‍​കും. 22 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സി​പി​ആ​ര്‍ സേ​വ​നം ല​ഭ്യ​മാ​ക്കും.

തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ശു​ചി​ത്വ മി​ഷ​ന്‍റെ നി​ർ​മ​ലം ശ​ബ​രി​മ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ശു​ചീ​ക​ര​ണ പ്രവ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള എ​ല്ലാ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​വി​ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഒ​ന്പ​തി​ന് മെ​ഗാ ശു​ചീ​ക​ര​ണ കാ​ന്പെ​യി​ന്‍ സം​ഘ​ടി​പ്പി​ക്കും. 15ന​കം റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും മാ​ലി​ന്യ​മു​ക്ത​മാ​ക്കും.

ശു​ചീ​ക​ര​ണ​ത്തി​ന് വി​ശു​ദ്ധി സേ​ന

ജി​ല്ലാ ക​ള​ക്‌​ട​ര്‍ ചെ​യ​ര്‍​മാ​നാ​യും അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ ക​ണ്‍​വീ​ന​റു​മാ​യ സാ​നി​റ്റേ​ഷ​ന്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​ര​ത്തോ​ളം വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ള്‍ പ​മ്പ, നി​ല​യ്ക്ക​ല്‍, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കും. ന​ട തു​റ​ക്കു​ന്ന​തി​ന് മു​ന്പു​ത​ന്നെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 50 ട​ണ്ണോ​ളം പ​ഴ​യ മാ​ലി​ന്യ​വും സ്‌​ക്രാ​പ്പും ഇ​തി​ന​കം നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. പ​മ്പ​യി​ല്‍ ഭ​ക്ത​ര്‍ ഉ​പേ​ക്ഷി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി മു​ഖേ​ന ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്യും. പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നൊ​പ്പം മാ​ലി​ന്യം വേ​ര്‍​തി​രി​ച്ച് നി​ക്ഷേ​പി​ക്കാ​ന്‍ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ബി​ന്നു​ക​ളും സ്ഥാ​പി​ക്കും. ശു​ചി​ത്വമിഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വും അ​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ലും ന​ട​ത്തും.

സേ​ഫ് സോ​ൺ പ​ദ്ധ​തി

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​മ്പ മു​ത​ല്‍ ളാ​ഹ വ​രെ​യു​ള്ള റോ​ഡി​ല്‍ സേ​ഫ് സോ​ണ്‍​പ​ദ്ധ​തി ന​ട​പ്പാ​ക്കും. 24 മ​ണി​ക്കൂ​റും റോ​ഡ് സു​ര​ക്ഷാ പ​ട്രോ​ളിം​ഗും മൊ​ബൈ​ല്‍ വ​ര്‍​ക്ക്ഷോ​പ്പ് സൗ​ക​ര്യ​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ക്കും. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി പ്ര​ധാ​ന ശ​ബ​രി​മ​ല റോ​ഡു​ക​ളെ​ല്ലാം സേ​ഫ്സോ​ൺ പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ക്കി​യി​ട്ടു​ണ്ട്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ സു​ര​ക്ഷാ ഓ​ഡി​റ്റും ട്രാ​ക്‌​ട​റു​ക​ളു​ടെ പ​രി​ശോ​ധ​ന​യും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​വും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. 11, 12 തീ​യ​തി​ക​ളി​ല്‍ ട്രാ​ക്‌​ട​റു​ക​ള്‍​ക്ക് പ​രി​ശോ​ധ​നാ സ്റ്റി​ക്ക​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. നി​ല​യ്ക്ക​ലി​ല്‍ പൊ​ലി​സി​ന്‍റെ എ​ഐ അ​ധി​ഷ്ഠി​ത പാ​ര്‍​ക്കിം​ഗ് സം​വി​ധാ​ന​വും ഒ​രു​ക്കും.
ക്യൂ​വി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന തീ​ർ​ഥാ​ട​ക​ര്‍​ക്ക് ആ​ദ്യ ദി​വ​സം മു​ത​ല്‍ കു​ടി​വെ​ള്ള​വും ല​ഘു​ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്യും. ഡോ​ളി സേ​വ​ന​ത്തി​ന് ഏ​കീ​കൃ​ത നി​ര​ക്ക് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്രീ​പെ​യ്ഡ് കൗ​ണ്ട​ര്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ഇ​തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ 12-ന​കം പൂ​ര്‍​ത്തി​യാ​ക്കും. പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തു​മു​ള്ള ശൗ​ചാ​ല​യ​ങ്ങ​ള്‍ തീ​ർ​ഥാ​ട​ക​ര്‍​ക്ക് ഇ​ത്ത​വ​ണ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കും.

പ​ന്പ​യി​ൽ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കും

പ​മ്പ​യി​ലെ ജ​ല​ല​ഭ്യ​ത ജ​ല അ​ഥോ​റി​റ്റി ഉ​റ​പ്പാ​ക്കും. ഏ​ക​ദേ​ശം 30 കു​ളി​ക്ക​ട​വു​ക​ളു​ടെ ശു​ചീ​ക​ര​ണ​വും ബാ​രി​ക്കേ​ഡ് നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. 12ന​കം വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും കു​ളി​ക്ക​ട​വു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ളി​ച്ചം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. പ​മ്പ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും ഉ​റ​പ്പാ​ക്കും.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള എ​ട്ട് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം, ശൗ​ചാ​ല​യം, മൊ​ബൈ​ല്‍ ചാ​ര്‍​ജിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. ബി​എ​സ്എ​ന്‍​എ​ല്‍ മു​ഖേ​ന ആ​വ​ശ്യ​മാ​യ നെ​റ്റ് വ​ര്‍​ക്ക് ക​ണ​ക്ഷ​നു​ക​ളും ഉ​റ​പ്പാ​ക്കും.

തീ​ർ​ഥാ​ട​ക​ര്‍​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണ​വും സാ​ധ​ന​ങ്ങ​ളും നി​ശ്ചി​ത നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കും. വി​ല​വി​വ​രം ഔ​ദ്യോ​ഗി​ക പോ​ര്‍​ട്ട​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, റ​വ​ന്യൂ, ആ​രോ​ഗ്യം, സാ​നി​റ്റേ​ഷ​ന്‍ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്ത സ്‌​ക്വാ​ഡു​ക​ള്‍

വി​ല​നി​ല​വാ​ര​വും ശു​ചി​ത്വ​വും പ​രി​ശോ​ധി​ക്കും.

വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യി പ​മ്പ​യി​ല്‍ കെ​എ​സ്ഇ​ബി ഫാ​സ്റ്റ് ചാ​ര്‍​ജി​ങ് സൗ​ക​ര്യം ഒ​രു​ക്കും. ഒ​രേ​സ​മ​യം നാ​ല് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​ന​ത്തി​ല്‍ ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വാ​ഹ​നം ചാ​ര്‍​ജ് ചെ​യ്യാ​നാ​കും. നി​ല​യ്ക്ക​ലി​ലും 15 ദി​വ​സ​ത്തി​ന​കം ചാ​ര്‍​ജി​ങ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.
ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി പ്ര​ത്യേ​ക എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍​സ് ഓ​ഫീ​സ​റെ​യും പ​മ്പ​യി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ചാ​ല​ക്ക​യം - പ​മ്പ റോ​ഡി​ന്‍റെ ടാ​റിം​ഗ് 12ന​ക​വും റോ​ഡ് മാ​ര്‍​ക്കിം​ഗ് പ്ര​വൃ​ത്തി​ക​ള്‍ 15ന​ക​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പൂ​ര്‍​ത്തി​യാ​ക്കും.

Tags :

Recent News

Corehub Up