x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഫ​ർ സോ​ണി​ൽ ഒ​ഴി​വാ​ക്കാ​തെ പ​മ്പാ​വാ​ലി; വീ​ണ്ടും പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി


Published: February 22, 2026 01:45 AM IST | Updated: February 22, 2026 01:45 AM IST

ക​ണ​മ​ല: ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ വീ​ണ്ടും പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി വാ​ർ​ഡു​ക​ളി​ൽ തെ​ളി​വെ​ടു​പ്പി​നും പ​രി​ശോ​ധ​ന​യ്ക്കും സ​ർ​ക്കാ​ർ സ​മി​തി എ​ത്തു​ന്നു. 2024 ഡി​സം​ബ​ർ 21ന് ​കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ദ​ഗ്ധ സ​മി​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​താ​ണ്. ഇ​തോ​ടൊ​പ്പം ബ​ഫ​ര്‍ സോ​ണ്‍ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത ഫീ​ല്‍​ഡ് പ​രി​ശോ​ധ​ന​യും ന​ട​ന്ന​താ​ണ്.

ഇ​തി​ന് തൊ​ട്ടു​മു​മ്പ് ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​തെ ജ​സ്റ്റീ​സ് തോ​ട്ട​ത്തി​ൽ ബി. ​രാ​ധാ​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നാ​യ വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​മ്പാ​വാ​ലി മേ​ഖ​ല​യെ ബ​ഫ​ർ സോ​ൺ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യെ​ന്ന് ഗു​രു​ത​ര ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

ഒ​ടു​വി​ൽ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ദ​ഗ്ധ സ​മി​തി​യു​ടെ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ​തോ​ടെ ബ​ഫ​ർ സോ​ൺ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. ഇ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​യാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ശി​പാ​ർ​ശ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ​ത് കേ​ന്ദ്ര പോ​ർ​ട്ട​ലി​ൽ സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​വും പി​ശ​കു​ക​ളും പ​രി​ഹ​രി​ച്ച് സ​മ​ർ​പ്പി​ച്ച​താ​ണ്. ഇ​തോ​ടെ ബ​ഫ​ർ സോ​ൺ വി​മു​ക്ത പ്ര​ഖ്യാ​പ​ന​മാ​ണ് തു​ട​ർ​ന്നു​ണ്ടാ​വു​ക​യെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷം ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.ഇ​തി​നെ​ല്ലാം ഒ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ തെ​ളി​വെ​ടു​പ്പും പ​രി​ശോ​ധ​ന​യും ന​ട​ത്താ​ൻ ഇ​പ്പോ​ൾ കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വ​നം വ​കു​പ്പു​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​തി​നും ഇ​തി​നാ​യി പ്ര​ത്യേ​കം സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി​രി​ക്കു​ന്നത്.

1978 മു​ത​ൽ പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി മേ​ഖ​ല​ക​ൾ പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത പ​രി​ധി​യി​ലാ​ണ്. ഇ​ത് മൂ​ല​മാ​ണ് 2023 ഡി​സം​ബ​ർ 14ന് ​വ​നം​വ​കു​പ്പ് പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ചു (ബ​ഫ​ർ സോ​ൺ) ന​ട​ത്തി​യ ഉ​പ​ഗ്ര​ഹ സ​ർ​വേ​യി​ൽ ഈ ​ര​ണ്ട് വാ​ർ​ഡു​ക​ൾ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വ​ന​ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​നം​വ​കു​പ്പ് മാ​പ്പ് പു​റ​ത്തു​വി​ട്ട​ത്. 78ൽ ​പെ​രി​യാ​ർ സ​ങ്കേ​ത പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട​പ്പോ​ൾ നീ​ക്കി​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് 2023 ജ​നു​വ​രി 19ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യ സം​സ്ഥാ​ന വ​ന്യ​ജീ​വി ബോ​ർ​ഡ് പ്ര​ദേ​ശ​ത്തെ പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ഇ​തി​ന് കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ​യും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും അ​നു​മ​തി ആ​വ​ശ്യ​മാ​യ​തി​നാ​ൽ രേ​ഖ​ക​ൾ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​വേ​ഷ് പോ​ർ​ട്ട​ലി​ൽ അ​പ്‌‌​ലോ​ഡ് ചെ​യ്ത​തി​ന് ശേ​ഷം ഇ​പ്പോ​ൾ വീ​ണ്ടും ഫീ​ൽ​ഡ്ത​ല പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം ഏ​റെ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാണ്.

ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​ത്തി​ന​ക​ത്തു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും പെ​രി​യാ​ര്‍ ക​ടു​വാ സ​ങ്കേ​ത​ത്തി​ല്‍​പ്പെ​ട്ട പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി സെ​റ്റി​ല്‍​മെ​ന്‍റു​ക​ളെ​യും സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​ധി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് കേ​ന്ദ്ര നി​ർ​ദേ​ശ​മു​ള്ള​ത്. നി​ല​വി​ൽ ബ​ഫ​ർ സോ​ൺ പ്ര​കാ​രം പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി, ത​ട്ടേ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ക്‌​ഷ​ന്‍ പ്ലാ​നു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര നി​ർ​ദേ​ശം.

എ​ന്നാ​ല്‍, കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച പ്ര​കാ​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് വ​സ്തു​വ​ക​ക​ള്‍ സ്വ​ത​ന്ത്ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് യാ​തൊ​രു​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ത​യാ​റ​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഇ​പ്പോ​ൾ പ്ര​ത്യേ​ക സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സ​മി​തി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച​ശേ​ഷം ക​ര​ട് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കി ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

സ​മി​തി​യി​ല്‍ വ​നം വ​കു​പ്പു​മ​ന്ത്രി ചെ​യ​ര്‍​മാ​നാ​യി​രി​ക്കു​ന്ന​തും ബ​ന്ധ​പ്പെ​ട്ട എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ-ബ്ലോക്ക്-ഗ്രാമ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍, ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കു​ന്ന​തുമാ​ണ്. കൂ​ടാ​തെ ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ സ​മി​തി​യു​ടെ ക​ണ്‍​വീ​ന​ര്‍ ആ​യി​രി​ക്കും.

Tags : nattu vishesham Pambavally buffer zone

Recent News

Corehub Up