x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിൽ ആ​വ​ശ്യ​മു​ള്ള​തി​ന്‍റെ പ​കു​തി പോ​ലും ജീ​വ​ന​ക്കാ​രി​ല്ല

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ര്‍
Published: July 27, 2026 01:20 AM IST | Updated: July 27, 2026 01:20 AM IST

പ്രതീകാത്മക ചിത്രം


ചാ​ത്ത​ന്നൂ​ര്‍: പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രി യില്‍ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​നും പ​രി​ച​രി​ക്കാ​നും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ര്‍ ഇ​ല്ല. നി​ല​വി​ല്‍ 500 കി​ട​ക്ക​ക​ളാ​ണ് ഉ​ള്ള​തെ​ങ്കി​ലും 549 കി​ട​ക്ക​ക​ള്‍ വ​രെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത് 300 കി​ട​ക്ക​ക​ളാ​യി​രു​ന്നു. അ​തി​ന്‍റെ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. 2012ന് ​ശേ​ഷം ഒ​രു ത​സ്തി​ക​യി​ല്‍ പോ​ലും നി​യ​മ​നം ന​ട​ത്തു​ക​യോ പു​തി​യ ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​പ്പോ​ള്‍ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യോ​ള​മാ​വു​ക​യും ചെ​യ്തു.

കോ​വി​ഡ് കാ​ല​ത്തി​ന് ശേ​ഷം രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ക്ര​മാ​തീ​ത​മാ​യ വ​ര്‍​ധ​വു​ണ്ടാ​യെ​ങ്കി​ലും അ​തി​ന​നു​സൃ​ത​മാ​യി ത​സ്തി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നി​ല​വി​ലു​ള്ള​തി​ന്‍റെ ഇ​ര​ട്ടി​യോളം ജീ​വ​ന​ക്കാ​രെ​യാ​ണ് ആ​ശു​പ​ത്രി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വേ​ണ്ട​തെ​ന്ന് കേ​ര​ള​ ഗ​വ.ന​ഴ്‌​സ​സ് യൂ​ണി​യ​ന്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

500 കി​ട​ക്ക​യി​ല്‍ കൂ​ടു​ത​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ഒ​രു ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റെ നി​യ​മി​ക്കേ​ണ്ട​താ​ണ്. പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രി യിൽ‍ ഈ ​ത​സ്തി​ക അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ന​ഴ്‌​സിം​ഗ് സു​പ്ര​ണ്ട് ത​സ്തി​ക​യി​ല്‍ നി​ല​വി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ​ന്ന​തി​നാ​ല്‍ ജി​ആ​ര്‍​ഐ ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടി​നെ നി​യ​മി​ക്ക​ണം.ഡെപ്യൂ​ട്ടി ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടു​മാ​ര്‍ നി​ല​വി​ല്‍ മൂ​ന്ന് പേ​രാ​ണു​ള്ള​ത്. കി​ട​ക്ക​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ത​സ്തി​ക​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം.

സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ നി​ല​വി​ല്‍ 12 പേ​രാ​ണു​ള്ള​ത്. 38 പേ​രെ കൂ​ടി ഈ ​ത​സ്തി​ക​യി​ല്‍ നി​യ​മി​ക്കേ​ണ്ട​താ​ണ്. ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ നി​ല​വി​ല്‍ 120 പേ​രാ​ണു​ള്ള​ത്. വാ​ര്‍​ഡു​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഏ​റ്റ​വും കു​റ​ഞ്ഞ​ത് 100 പേ​രെ കൂ​ടി എ​ങ്കി​ലും നി​യ​മി​ക്ക​ണം. ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റുമാ​ര്‍ നി​ല​വി​ല്‍ 20 പേ​രാ​ണു​ള​ള​ത്. ഇ​തി​ല്‍ 10 പേ​ര്‍ ഒ​പി, ഒ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ്. ഐ​സി​യു, അ​ത്യാ​ഹി​ത വി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ര്‍​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി 80 പേ​രെ​ക്കൂ​ടി നി​യ​മി​ക്ക​ണം.

ഹോ​സ്പി​റ്റ​ല്‍ അ​റ്റ​ന്‍​ഡ​ര്‍ ഗ്രേ​ഡ്- 1. നി​ല​വി​ല്‍ ആ​റു പേ​രാ​ണു​ള്ള​ത്. രോ​ഗി​ക​ളെ എ​ക്‌​സ്-​റേ, സി​ടി സ്‌​കാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തു റ​ഫ​റ​ന്‍​സ് വ​ന്നാ​ല്‍ കൊ​ണ്ടു​പോ​കേ​ണ്ട​തും ഇ​വ​രാ​ണ്. കൂ​ടാ​തെ വാ​ര്‍​ഡു​ക​ള്‍ ശു​ചി​യാ​ക്കു​ന്ന​തി​നും ഇ​വ​രെ​യാ​ണ് നി​യോ​ഗി​ക്കു​ന്ന​ത്. ഒ​രു വാ​ര്‍​ഡി​ല്‍ ഒ​രാ​ള്‍ വീ​തം വ​ര​ണം. 35 പേ​രെ കൂ​ടി ഈ ​ത​സ്തി​ക​യി​ല്‍ നി​യ​മി​ക്കേ​ണ്ട​താ​ണ്. ഹോ​സ്പി​റ്റ​ല്‍ അ​റ്റ​ന്‍​ഡ​ര്‍ ഗ്രേ​ഡ്. (ക്ലീ​നിം​ഗ് സ്റ്റാ​ഫ്) നി​ല​വി​ല്‍ 15 പേ​രാ​ണു​ള്ള​ത്. കു​റ​ഞ്ഞ​ത് 80 പേ​ര്‍ വേ​ണം.

ഡ​യാ​ലി​സി​സ് ടെ​ക്‌​നീ​ഷ്യ​ന്‍: നി​ല​വി​ല്‍ 12 ഡ​യാ​ലി​സി​സ് മെ​ഷി​നു​ക​ളാ​ണു​ള്ള​ത്. പ​ക്ഷേ ര​ണ്ട് ടെ​ക്‌​നീ​ഷ്യ​ന്മാ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. 14 പേ​ര്‍ കൂ​ടി ഉ​ണ്ടെ​ങ്കി​ലെ നാ​ല് സൈ​ക്കി​ള്‍ ഡ​യാ​ലി​സി​സ് ചെ​യ്യാ​ന്‍ പ​റ്റു​ക​യു​ള്ളു. 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​നും ക​ഴി​യു​ക​യു​ള്ളൂ. ടെ​ക്‌​നി​ഷ്യ​ന്മാ​ര്‍ ഇ​ല്ലാ​ത്ത​തി​ന്‍റെ കു​റ​വ് രോ​ഗി​ക​ളെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്.

ഇ​സി​ജി ടെ​ക്‌​നി​ഷ്യ​ന്‍: നി​ല​വി​ല്‍ സ്ഥി​രം ജീ​വ​ന​ക്കാ​രി​ല്ല. അ​ഞ്ച് പേ​രെ​യെ​ങ്കി​ലും നി​യ​മി​ക്ക​ണം. ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ നി​ല​വി​ലി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ലി​ഫ്റ്റ് പ​ല​പ്പോ​ഴും കേ​ടാ​വു​ന്നു. അ​ഞ്ച് പേ​രെ​യെ​ങ്കി​ലും നി​യ​മി​ക്ക​ണം. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സി​യു​ടെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്ക​ണം.
ഡോ​ബി: നി​ല​വി​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് മു​ഖേ​ന എ​ത്തി​യ ര​ണ്ടു പേ​രും വ​ര്‍​ക്കിം​ഗ് അ​റേ​ഞ്ച്‌​മെ​ന്‍റില്‍ ഒ​രാ​ളു​മാ​ണു​ള്ള​ത്. സ്ഥി​രം ജീ​വ​ന​ക്കാ​രി​ല്ല. നാ​ലു പേ​രെ സ്ഥി​രം ജീ​വ​ന​ക്കാ​രാ​യി നി​യ​മി​ക്ക​ണം. മോ​ര്‍​ച്ച​റി മാ​ന്‍ ഇ​ല്ല. ര​ണ്ട് പേ​രെ​യെ​ങ്കി​ലും പോ​സ്റ്റ് ചെ​യ്യ​ണം.

ബാ​ര്‍​ബ​ര്‍: ആ​രു​മി​ല്ല. ബാ​ര്‍​ബ​റു​ടെ ജോ​ലി ഇ​പ്പോ​ള്‍ ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത് ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​, ഹോ​സ്പി​റ്റ​ല്‍ അ​റ്റ​ന്‍​ഡ​ര്‍ ഗ്രേ​ഡ്- 1 എ​ന്നി ത​സ്തി​ക​യി​ലു​ള​ള​വ​രാ​ണ്. ബാ​ര്‍​ബ​ര്‍ ത​സ്തി​ക​യി​ലും നി​യ​മ​നം ന​ട​ത്ത​ണം.ട്രോ​മാ കെ​യ​ര്‍ യൂ​ണി​റ്റ്: ഇ​തു​വ​രെ​യും സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​ന് പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തി​യാ​ക്കി ട്രോ​മാ കെ​യ​ര്‍ യൂ​ണി​റ്റ് ആ​രം​ഭി​ക്ക​ണം.

ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ യൂ​ണി​റ്റ്: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കു​ന്ന ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ യൂ​ണി​റ്റി​ന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്കും. ഇ​തി​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണം.

ആ​രോ​ഗ്യ വ​കു​പ്പു​മ​ന്ത്രി​യി​ലാ​ണ് രോ​ഗി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ്ര​തീ​ക്ഷ. ഈ ​മാ​സം ആ​ദ്യം ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണ് പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്.ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ക​ളെ​ക്കു​റി​ച്ചും ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ത​സ്തി​ക​ക​ളെ​ക്കു​റി​ച്ചും കേ​ര​ള ഗ​വ. ന​ഴ്‌​സ​സ് യൂ​ണി​യ​ന്‍ മ​ന്ത്രി​ക്ക് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കി നി​വേ​ദ​നം ന​ല്‍​കി.

 

Tags : NattuVishasham DistrictNews

Recent News

Corehub Up