പാരിഷ് ഹാളിന്റെ ഉദ്ഘാടനം ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കുന്നു.
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഇടവകയിൽ പുതിയതായി നിർമിച്ച സെന്റ് മേരീസ് പാരിഷ് ഹാളിന്റെ വെഞ്ചിരിപ്പ് കർമവും ഉദ്ഘാടനവും താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
ഇടവക വികാരി ഫാ. ജെയ്സൺ കാരക്കുന്നേൽ, മുൻ വികാരി ഫാ. ജിനോ ചുണ്ടയിൽ, ട്രസ്റ്റി ദാസ് കാനാട്ട് എന്നിവർ പ്രസംഗിച്ചു. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, കുളത്തുവയൽ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, ജോസഫ് കൂനാനിക്കൽ, ഫാ. ജോസ് പെണ്ണാപറമ്പിൽ, ഫാ. രാജേഷ് കുറ്റിക്കാട്ട്, ഫാ. മാത്യു ചെറുവേലി, ട്രസ്റ്റിമാരായ തോമസ് കളപ്പുരയ്ക്കൽ, സണ്ണി കോട്ടയിൽ, സിനു എട്ടിയിൽ എന്നിവർ പങ്കെടുത്തു.
Tags :