പ്രതീകാത്മക ചിത്രം
ചാരുംമൂട്: പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ശാഖയായ ചാരുംമൂട് പരുമല മെഡിക്കൽ സെന്ററിന്റെ ഒന്നാം വാർഷികാഘോഷവും സിടി സ്കാൻ മെഷീന്റെ ഉദ്ഘാടനവും ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ചാരുംമൂട് എംജിഎം ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. പരുമല ആശുപത്രി സിഇഒ ഫാ. എം.സി. പൗലോസ്, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് എന്നിവർ സംസാരിക്കും.
സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല ആശുപത്രി സെക്രട്ടറി ആന്റ് പ്രൊജക്ട് ഡയറക്ടർ വർക്കി ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കോ-ഓർഡിനേറ്റർ ഫാ. തോമസ് രാജു അറിയിച്ചു. പിആർഒ മൊബിൻ സി. മാത്യു, മാർക്കറ്റിംഗ് മാനേജർ ഗീവർഗീസ് ജോർജ്, ആരോൺ ഫിലിപ്പോസ് ഷിബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Parumala Medical Centre NattuVishasham DistrictNews