x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യം ആ​ദ്യ ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫൈ​ഡ് ഓ​ഫീ​സ്

വെബ് ഡെസ്ക്
Published: August 7, 2026 11:02 PM IST | Updated: August 7, 2026 11:02 PM IST

ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യി​ൽ​നി​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ഏ​റ്റു​വാ​ങ്ങു​ന്നു.

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സ് എ​ന്ന ബ​ഹു​മ​തി പ​ത്ത​നം​തി​ട്ട​യ്ക്ക്. മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​ന് ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​നം ന​ല്‍​കു​ന്ന നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ക്കു​ന്ന​തെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ല്‍ ന​ട​പ്പാ​ക്കി​യ വി​വി​ധ പ​രി​ഷ്‌​കാ​ര​ങ്ങ​ളു​ടെ​യും തു​ട​ര്‍​ച്ച​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ഫ​ല​മാ​യാ​ണ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്. ഐ​എ​സ്ഒ 10004: 2018 (ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് ക​സ്റ്റ​മ​ര്‍ സാ​റ്റി​സ്ഫാ​ക്‌​ഷ​ന്‍), ഐ​എ​സ്ഒ 9001:2015 (ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം), ഐ​എ​സ്ഒ 14001: 2015 (എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം), 45001: 2018 (ഒ​ക്കു​പ്പേ​ഷ​ന​ല്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് സേ​ഫ്റ്റി മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം) എ​ന്നീ നാ​ല് അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നു​ക​ള്‍ ല​ഭി​ച്ചു.

സ്ത്രീ ​സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം, ഡീ ​അ​ഡി​ക്‌​ഷ​ന്‍ കൗ​ണ്‍​സ​ലിം​ഗ്, പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​വി​ധാ​നം, ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സ്, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള ആ​ധു​നി​ക സൗ​ക​ര്യം തു​ട​ങ്ങി​യ​വ ആ​സ്ഥാ​ന​ത്തു​ണ്ട്.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ അ​ബി​ന്‍ വ​ര്‍​ക്കി, പ​ഴ​കു​ളം മ​ധു, സി.​വി. ശാ​ന്ത​കു​മാ​ര്‍, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ആ​സാ​ദ് ച​ന്ദ്ര​ശേ​ഖ​ര്‍, തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി ഡോ. ​ജെ. ഹി​മേ​ന്ദ്ര​നാ​ഥ്, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു അ​നി​ല്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ്, അ​ഡീ​ഷ​ണ​ല്‍ എ​സ്‌​പി ആ​ര്‍. ജ​യ​രാ​ജ്, ഐ​എ​സ്ഒ പ്ര​തി​നി​ധി എ​ന്‍. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ഉ​ട​ൻ: മ​ന്ത്രി

സം​സ്ഥാ​ന​ത്തെ ല​ഹ​രി​വി​മു​ക്ത​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നു മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ക്ഷിരാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു. വി​ദ്യാ​ല​യ​ങ്ങ​ള്‍, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ള്‍, ക്ല​ബ്ബുക​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ദ്യ ഘ​ട്ടം.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ങ്ങ​ളെ ഭാ​ഗ​മാ​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് പ​ദ്ധ​തി വി​പു​ല​മാ​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ തൂ​ഫാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തും. ഐ​ജി റാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​ക്കി പ്ര​ത്യേ​ക സം​വി​ധാ​നം രൂ​പീ​ക​രി​ക്കും.

ഓ​ഗ​സ്റ്റ് 15ന് ​തു​ട​ങ്ങു​ന്ന മൈ ​പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ വ​കു​പ്പി​ന്‍റെ സേ​വ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ജ​ന​ങ്ങ​ളി​ലെ​ത്തും. പ​രാ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കും. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​ഫ്‌​ഐ​ആ​ര്‍ ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍​നി​ന്ന് നി​രീ​ക്ഷി​ക്കാ​നാ​കും. പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം പ​ദ്ധ​തി​യി​ലൂ​ടെ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കും. സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ശു​ചീ​ക​രി​ക്കും. പ​രാ​തി​ക്കാ​ര്‍​ക്ക് ക​സേ​ര, കു​ടി​വെ​ള്ളം തു​ട​ങ്ങി അ​ടി​സ്ഥാ​നസൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta District Police office ISO Certified

Recent News

Corehub Up