x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല​ക്ക​യ​റ്റം കൊ​ണ്ട് ജ​നം പൊ​റു​തിമുട്ടി​: ഡി.​കെ. ശി​വ​കു​മാ​ർ


Published: April 6, 2026 12:59 AM IST | Updated: April 6, 2026 12:59 AM IST

മാ​ഹി മു​നി​സി​പ്പ​ൽ മൈ​താ​ന​ത്ത് ഐ​ക്യ മ​തേ​ത​ര പു​രോ​ഗ​മ​ന സ​ഖ്യ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

മാ​ഹി: ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പു​തു​ച്ചേ​രി​യി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെത്ത​ണ​മെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. യു​പി​എ സ​ർ​ക്കാ​ർ നി​ര​വ​ധി അ​വ​കാ​ശ ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ഹി​യി​ൽ ന​ട​ന്ന മ​തേ​ത​ര പു​രോ​ഗ​മ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ശി​വ​കു​മാ​ർ.

പ്ര​വാ​സി​ക​ൾ ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തു​ന്ന പോ​രാ​ട്ടം ശ​ക്ത​മാ​ണ്. കേ​ര​ള​ത്തി​ലും മാ​ഹി​യി​ലും വി​ല​ക്ക​യ​റ്റം കൊ​ണ്ട് ജ​നം പൊ​റു​തി​മു​ട്ടി​യി​രി​ക്ക​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി ക​ർ​ണ്ണ​ട​ക​യി​ൽ പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ഗ്യാ​ര​ണ്ടി​ക​ൾ ന​മ്മ​ൾ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലും ഇ​ന്ദി​രാ ഗ്യാ​ര​ണ്ടി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ഹി​യി​ൽ നി​ന്ന് ര​മേ​ശ് പ​റ​മ്പ​ത്തി​നെ​യും ത​ല​ശേ​രി​യി​ൽ നി​ന്ന് കെ.​പി. സാ​ജു​വി​നെ​യും വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ഡി.​കെ.​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

നേ​താ​ക്ക​ളാ​യ പ്ര​ഫ. കെ.​എം. ഖാ​ദ​ർ മൊ​യ്ദീ​ൻ, ഇ. ​വ​ത്സ​രാ​ജ്, ഷ​മാ മു​ഹ​മ്മ​ദ്, സ്ഥാ​നാ​ർ​ഥി​ക​ളാ​യ ര​മേ​ശ് പ​റ​മ്പ​ത്ത്, കെ.​പി.​സാ​ജു, കെ.​എ. ല​ത്തീ​ഫ്, സൈ​ന​ൽ ആ​ബി​ദ്, ടി. ​ഇ​ബ്രാ​ഹിം കു​ട്ടി, പി.​പി. വി​നോ​ദ്, കെ.​മോ​ഹ​ന​ൻ, സ​ത്യ​ൻ കേ​ളോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : D.K. Shivakumar nattuvishesham local news

Recent News

Corehub Up