x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്ക​യം-പ​മ്പ പാ​ത​യി​ൽ സ്ഥി​രം തെ​രു​വു​വി​ള​ക്കു​ക​ൾ

വെബ് ഡെസ്ക്
Published: November 5, 2026 11:29 PM IST | Updated: November 5, 2026 11:29 PM IST

പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി പ​ഴ​കു​ളം മ​ധു എം​എ​ൽ​എ വി​ല​യി​രു​ത്തു​ന്നു.

റാ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യും യാ​ത്രാ​സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ചാ​ല​ക്ക​യം മു​ത​ൽ പ​മ്പ വ​രെ​യു​ള്ള പാ​ത​യി​ൽ കെ​എ​സ്ഇ​ബി​യു​ടെ സ്ഥി​രം തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ. ചാ​ല​ക്ക​യം മു​ത​ൽ പ​മ്പ വ​രെ​യു​ള്ള പ്ര​ധാ​ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ത​യി​ൽ ഇ​തേ​വ​രെ തെ​രു​വു​വി​ള​ക്ക് സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് തീ​ർ​ഥാ​ട​ക​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്‌​ടി​ച്ചി​രു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ബ്രേ​ക്ക്‌​ഡൗ​ൺ ആ​കു​ക​യോ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​രു​ട്ടി​ൽ ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​രം തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫും പ​ങ്കെ​ടു​ത്ത പ​മ്പാ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ത്തേ തു​ട​ർ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡും വൈ​ദ്യു​തി വ​കു​പ്പും ഏ​കോ​പി​ച്ച് പു​തി​യ വൈ​ദ്യു​തി ലൈ​ൻ വ​ലി​ച്ച് തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

Tags :

Recent News

Corehub Up