x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും പൈ​പ്പ് പൊ​ട്ടി; കു​ടി​വെ​ള്ള​മി​ല്ലാ​തെ ജ​നം


Published: January 24, 2026 12:07 AM IST | Updated: January 24, 2026 12:07 AM IST

ച​ന്തി​രൂ​ർ ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി വെ​ള്ള​മൊ​ഴു​കു​ന്നു.

​തു​റ​വൂ​ർ: ദേ​ശീ​യപാ​ത​യോ​ര​ത്ത് കാ​ന നി​ർ​മാ​ണ​ത്തി​നാ​യി കു​ഴി​യെ​ടു​ക്ക​വെ വീ​ണ്ടും കു​ടി​വെ​ള്ള​പൈപ്പ് പൊ​ട്ടി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ 5-ാം ത​വ​ണ​യാ​ണ് പൈ​പ്പ് പൊ​ട്ടു​ന്ന​ത്. ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ചേ​ർ​ത്ത​ല താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ പൈ​പ്പ് പൊ​ട്ട​ൽമൂ​ലം കു​ടി​വെ​ള്ളം കി​ട്ടാ​താ​യി​ട്ട്.

ച​ന്തി​രൂ​ർ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നേ മു​ക്കാ​ലി​നാ​യി​രു​ന്നു സം​ഭ​വം. 450 എംഎം വ്യാ​സ​മു​ള്ള ജി​ആ​ർപി കു​ഴ​ലാ​ണി​ത്. കു​ഴ​ൽ പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കാ​ന നി​ർ​മാ​ണം നി​ർ​ത്തിവ​യ്പിച്ചു കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ത്തി​ൽ വെ​ള്ള​മെ​ത്തി​ച്ചു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മായി.

Tags : Pipe bursts nattuvishesham local news

Recent News

Corehub Up