x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ: 7556 പേ​ര്‍​ക്ക് പ്ര​വേ​ശ​നം


Published: June 22, 2026 04:19 AM IST | Updated: June 22, 2026 04:19 AM IST

പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ ഒ​ന്നും ര​ണ്ടും അ​ലോ​ട്ട്‌​മെ​ന്‍റു​ക​ള്‍​ക്കു​ശേ​ഷം ജി​ല്ല​യി​ല്‍ 7556 പേ​ര്‍​ക്ക് പ്ര​വേ​ശ​നം. ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ 1116 കു​ട്ടി​ക​ള്‍​ക്കാ​ണ് പ്ര​വേ​ശ​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 802 പേ​ര്‍​ക്ക് ഹ​യ​ര്‍ ഓ​പ്ഷ​നും ല​ഭി​ച്ചു. 2382 ഒ​ഴി​വു​ക​ള്‍ ര​ണ്ട് അ​ലോ​ട്ട്‌​മെ​ന്‍റു​ക​ള്‍​ക്കു​ശേ​ഷം ജി​ല്ല​യി​ല്‍ ഉ​ണ്ട്.

12093 അ​പേ​ക്ഷ​ക​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​ത​ര ജി​ല്ല​ക​ളി​ല്‍ നി​ന്ന് 2845 അ​പേ​ക്ഷ​ക​ളു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടേ​തു​ള്‍​പ്പെ​ടെ 9938 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 5396 സീ​റ്റു​ക​ളാ​ണു​ള്ള​ത്. 5341 സീ​റ്റു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്‌​മെ​ന്‍റ് ന​ട​ന്നു. 55 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന്‍റെ 1536 സം​വ​ര​ണ സീ​റ്റു​ക​ളി​ല്‍ 1187, പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ന്‍റെ 1024 സീ​റ്റു​ക​ളി​ല്‍ 37 എ​ണ്ണ​വും അ​ലോ​ട്ട് ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ 240 സീ​റ്റു​ക​ളി​ല്‍ 63 എ​ണ്ണം അ​ലോ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 177 ഒ​ഴി​വു​ക​ളു​ണ്ട്. സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട വി​ഭാ​ഗ​ത്തി​ല്‍ 318 സീ​റ്റു​ക​ളി​ല്‍ 124 എ​ണ്ണ​മാ​ണ് അ​ലോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 194 ഒ​ഴി​വു​ക​ളു​ണ്ട്. മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ​ല്‍ സ്‌​കൂ​ളി​ല്‍ 100 സീ​റ്റി​ല്‍ 52 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മേ അ​ലോ​ട്ട്‌​മെ​ന്‍റ് ന​ട​ന്നി​ട്ടു​ള്ളൂ.

പ്ര​വേ​ശ​നം ഇ​ന്നു മു​ത​ല്‍

ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി​യ​വ​ര്‍​ക്ക് ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ല്‍ നാ​ളെ വൈ​കു​ന്നേ​രം വ​രെ പ്ര​വേ​ശ​നം നേ​ടാം. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് പ​ട്ടി​ക ഇ​ന്ന് വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും.

അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​തി​രി​ക്കു​ന്ന​വ​രെ തു​ട​ര്‍​ന്നു​ള്ള അ​ലോ​ട്ട്‌​മെ​ന്‍റു​ക​ളി​ല്‍ പ​രി​ഗ​ണി​ക്കി​ല്ല. ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ത്ത​വ​ര്‍​ക്ക് മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്‌​മെ​ന്‍റി​നു​ശേ​ഷം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റി​നാ​യി പു​തി​യ അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കാ​നാ​കും.

മു​ഖ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ര്‍​ക്കും തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​തി​ലൂ​ടെ​യും ഓ​പ്ഷ​നു​ക​ള്‍ ന​ല്‍​കാ​ത്ത​തി​നാ​ലും അ​ലോ​ട്ട്‌​മെ​ന്‍റി​നു പ​രി​ഗ​ണി​ക്കാ​ത്ത​വ​ര്‍​ക്കും അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച​ശേ​ഷം പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കും സ​പ്ലി​മെ​ന്‍റ​റി ഘ​ട്ട​ത്തി​ല്‍ അ​പേ​ക്ഷ പു​തു​ക്കി ന​ല്‍​കാം. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ജൂ​ലൈ ആ​റി​ന് ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up