x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​ശകീ​റി അ​രി​ വി​ല കു​തി​ക്കു​ന്നു...

ജെ​സ്ന ജോ​ർ​ജ്
Published: November 6, 2026 01:22 AM IST | Updated: November 6, 2026 01:22 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്:​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഉ​ത്പാ​ദ​ന​ക്കു​റ​വും പി​ടി​മു​റു​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​ല്‍ അ​രി​ക്കും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍​ക്കും വി​ല കു​തി​ച്ചു​യ​രു​ന്നു. ഒ​രു മാ​സം മു​മ്പ് അ​രി​ക്കും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍​ക്കു​മു​ണ്ടാ​യി​രു​ന്ന വി​ല​യി​ല്‍ 20 രൂ​പ​യു​ടെ വ​രെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ വി​ല്‍​പ​ന ന​ട​ക്കു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന എ​ന്നി​വ​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ധാ​ന​മാ​യും അ​രി വ​രു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ള്ള മ​ഴ​ക്കു​റ​വും, ചി​ല​യി​ട​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്ക​വു​മെ​ല്ലാ​മാ​ണ് അ​രി​വി​ല​യി​ലെ കു​തി​പ്പി​ന് കോ​ഴി​ക്കോ​ട്ടെ വ​ലി​യ​ങ്ങാ​ടി​യി​ലെ വ്യാ​പാ​രി​ക​ള്‍ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കൂ​ട്ടു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്ടി​ലും ആ​ന്ധ്രാ​പ്ര​ദേ​ശി​ലും നെ​ല്‍​കൃ​ഷി​യി​റ​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് താ​ത്പ​ര്യ​ക്കു​റ​വു​ണ്ടെ​ന്നും ഇ​തും അ​രി​വി​ല​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ന്ധ​ന​വി​ല​യി​ല​വു​ണ്ടാ​യ മാ​റ്റ​വും യു​ദ്ധ​വും ചെ​ല​വി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ലെ കു​തി​പ്പി​ന് കാ​ര​ണ​മാ​യി. അ​രി​യ്‌​ക്കൊ​പ്പം പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍​ക്കും ധാ​ന്യ​ങ്ങ​ള്‍​ക്കും വ​റ്റ​ല്‍​മു​ള​കി​നു​മെ​ല്ലാം വി​ല വ​ര്‍​ധി​ച്ചു നി​ല്‍​ക്കു​ക​യാ​ണ്.

വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു

അ​രി​ക​ളി​ല്‍ പൊ​ന്നി അ​രി​യ്ക്ക് 20 രൂ​പ​യോ​ള​മാ​ണ് ഒ​രു​മാ​സ​ത്തി​നി​ടെ വ​ര്‍​ധി​ച്ച​ത്. വെ​ളു​ത്തു​ള്ളി വി​ല​യി​ല്‍ 30 രൂ​പ​യോ​ളം വ​ര്‍​ധ​ന​വു​ണ്ടാ​യ​താ​യി വ​ലി​യ​ങ്ങാ​ടി​യി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​യ ഉ​സ്മാ​ന്‍ കോ​യ പ​റ​ഞ്ഞു.​

ഉ​ത്പാ​ദ​നം കു​റ​യു​ന്ന​താ​ണ് അ​രി വി​ല​യു​ടെ വ​ര്‍​ധ​ന​വി​ല്‍ പ്ര​ധാ​ന​കാ​ര​ണം. അ​ടു​ത്തി​ടെ ആ​ന്ധ്രാ​പ്ര​ദേ​ശി​ലും തെ​ല​ങ്കാ​ന​യി​ലു​മു​ണ്ടാ​യ ക​ന​ത്ത മ​ഴ വി​ള​നാ​ശം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തും നി​ല​വി​ലെ വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. നി​ല​വി​ലെ സ്ഥി​തി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ അ​രി വി​ല ഇ​നി​യും വ​ര്‍​ധി​ക്കും.

 

Tags :

Recent News

Corehub Up