മാനന്തവാടി: പ്രായപൂർത്തിയകാത്ത കുട്ടികൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസുകളിൽ മധ്യവയസ്കന് തടവും പിഴയും.
ഒണ്ടെയങ്ങാടി ചോയിമൂല പുത്തൻവീട്ടിൽ രാധാകൃഷ്ണനെ (65) യാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ രണ്ടു കേസുകളിലായി 20 വർഷവും ആറ് മാസം വീതം തടവിനും 51000, 26000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചത്.
2023ലാണ് പല തവണകളായി ഇയാൾ കുട്ടികൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്. അന്നത്തെ മാനന്തവാടി ഡിവൈഎസ്പി പി.എൽ. ഷൈജു കേസുകളിൽ ആദ്യന്വേഷണം നടത്തി പിന്നീട് കേസുകൾ എസ്എംഎസിന് കൈമാറുകയും അന്നത്തെ എസ്എംഎസ് ഡിവൈഎസ്പി ആയിരുന്ന പി.കെ. സന്തോഷ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
Tags : nattu vishesham POCSO; Middle-aged n arrested