x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ള​യ​ത്തോ​ട് ആ​ര്‍​ഒ​ബി; നി​ര്‍​മാ​ണം വീ​ണ്ടും ത​ട​സ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: October 2, 2026 12:30 AM IST | Updated: October 2, 2026 12:30 AM IST

പോ​ള​യ​ത്തോ​ട് റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം തു​മ്പ​റ ഭാ​ഗ​ത്ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ ത​ട​യു​ന്നു.

കൊ​ല്ലം: പോ​ള​യ​ത്തോ​ട് റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം തു​മ്പ​റ ഭാ​ഗ​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് വീ​ണ്ടും നി​ര്‍​മാ​ണം ത​ട​സ​പ്പെ​ട്ടു.
ഡ്രെ​യി​നേ​ജ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ചി​ല​ര്‍ പ​ണി​ക​ള്‍ ത​ട​ഞ്ഞ​ത്. പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​തോ​ടെ തു​മ്പ​റ ഭാ​ഗ​ത്തെ നി​ര്‍​മാ​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു.

സ​ര്‍​വീ​സ് റോ​ഡി​ന് ആ​വ​ശ്യ​മാ​യ വീ​തി ല​ഭി​ക്കി​ല്ലെ​ന്ന വാ​ദ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ ഉ​ന്ന​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ റോ​ഡി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ത്ത​തും നി​ര്‍​മാ​ണം ക്ര​മീ​ക​രി​ച്ച​തും കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ത​യാ​റാ​ക്കി​യ അം​ഗീ​കൃ​ത രൂ​പ​രേ​ഖ പ്ര​കാ​ര​മാ​ണ്. പാ​ല​ത്തി​ന​ടി​യി​ല്‍ ല​ഭ്യ​മാ​യ സ്ഥ​ലം കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡ് ഒ​രു​ക്കു​ന്ന​ത്.

പോ​ള​യ​ത്തോ​ട് ഭാ​ഗ​ത്തെ ഡ്രെ​യി​നേ​ജ് നി​ര്‍​മാ​ണം 98 ശ​ത​മാ​ന​ത്തോ​ളം പൂ​ര്‍​ത്തി​യാ​യി. ഇ​വി​ടെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ജോ​ലി​യാ​ണ് ബാ​ക്കി​യു​ള്ള​ത്.

എ​ന്നാ​ല്‍ റെ​യി​ല്‍​വേ ഗേ​റ്റി​ന് എ​തി​ര്‍​വ​ശ​ത്തെ തു​മ്പ​റ ഭാ​ഗ​ത്ത് അ​ലൈ​ന്‍​മെ​ന്‍റ് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഡ്രെ​യി​നേ​ജ് ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല. പൈ​ലിം​ഗി​നാ​യി എ​ത്തി​ച്ച ഹൈ​ഡ്രോ​ളി​ക് റി​ംഗി​ന്‍റെ മാ​സ വാ​ട​ക 12 ല​ക്ഷം രൂ​പ വ​രെ​യാ​ണ്.

നി​ര്‍​മാ​ണം ത​ട​സ​പ്പെ​ടു​മ്പോ​ഴും ചെ​ല​വ് ക​രാ​റു​കാ​ര​ന്‍ വ​ഹി​ക്ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​ര്‍​ധ​രാ​ത്രി​യി​ലും ജോ​ലി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ത​ട​സം.

 

Tags : District News Nattuvishesham Polayathode ROB construction

Recent News

Corehub Up