x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന ഫോ​ൺ സ​ന്ദേ​ശം പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി


Published: June 4, 2026 06:59 AM IST | Updated: June 4, 2026 06:59 AM IST

അ​ടി​മാ​ലി: യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് പോ​ലീ​സി​ന്‍റെ ടോ​ൾ ഫ്രീ ​ന​മ്പ​റി​ലേ​ക്ക് എ​ത്തി​യ സ​ന്ദേ​ശം പോ​ലീ​സി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ട്ടം​ക​റ​ക്കി.
കാ​ർ ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ട്ട​ത്. ആ​ന​ച്ചാ​ൽ ടൗ​ണി​ൽ ക​ഴി​ഞ്ഞ 31ന് ​ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് പോ​ലീ​സി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലേ​ക്ക് ഒ​രു ടാ​ക്‌​സി ഡ്രൈ​വ​റു​ടെ ഫോ​ണ്‍ സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ആ​ന​ച്ചാ​ല്‍ ടൗ​ണി​ല്‍​നി​ന്ന് യു​വ​തി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​യി​രു​ന്നു ഫോ​ൺ സ​ന്ദേ​ശം. ഇ​തോ​ടെ മൂ​ന്നാ​ര്‍, വെ​ള്ള​ത്തൂ​വ​ല്‍ സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന തു​ട​ങ്ങി. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ കാ​റി​ന്‍റെ ന​മ്പ​ര്‍ ക​ണ്ടെ​ത്തി ചി​ത്തി​ര​പു​രം സ്വ​ദേ​ശി​യു​ടേ​താ​ണ് കാ​റെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. പോ​ലീ​സ്, കാ​ർ ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ട്ട​ത്.

ആ​ന​ച്ചാ​ൽ ടൗ​ണി​ൽ കാ​റി​ൽ​നി​ന്നി​റ​ങ്ങു​ന്ന​തി​നി​ടെ ഡോ​റി​ൽ ത​ട്ടി വാ​ഹ​ന ഉ​ട​മ​യു​ടെ ഭാ​ര്യ അ​ബ​ദ്ധ​ത്തി​ൽ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വ​ല്ലാ​തെ പ​രി​ഭ്രാ​ന്ത​നാ​യ കാ​റു​ട​മ ഭാ​ര്യ​യെ ധൃ​തി​യി​ൽ കോ​രി​യെ​ടു​ത്ത് കാ​റി​നു​ള്ളി​ലാ​ക്കി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വാ​ഹ​നം അ​തി​വേ​ഗം ഓ​ടി​ച്ചു​പോ​യി.
ഇ​തു ക​ണ്ടു​നി​ന്ന ഒ​രു ടാ​ക്സി ഡ്രൈ​വ​റാ​ണ് തെ​റ്റി​​ദ്ധ​രി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് പോ​ലീ​സി​നു സ​ന്ദേ​ശ​മ​യ​ച്ച​ത്.

Tags : nattu vishesham Police are baffled phone message

Recent News

Corehub Up