കോഴിക്കോട് : വീട്ടിലെ മുറിയില്‍ കയറി വാതിലടച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പിന്തിരിപ്പിച്ച് പൊലിസ്.കഴുത്തിൽ കയർ കെട്ടി മാതാപിതാക്കളെ വീഡിയോ കോൾ ചെയ്ത് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
യുവാവിന്റെ പിതാവ് നല്ലളം പൊലിസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു.
വളരെ പെട്ടെന്ന് തന്നെ സംഭവസ്ഥലത്തെത്തിയ നല്ലളം പെലിസ് റൂമിന് പുറത്ത് നിന്ന് യുവാവിനോട് സംസാരിച്ചു.കുറേയേറെ സംസാരിച്ച ശേഷം യുവാവ് വാതിൽ തുറക്ക്കാന് സന്നദ്ധനാകുകയായിരുന്നു.പിന്നീട് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പോലീസ് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും, ഭാര്യയും മകളും പിണങ്ങിപ്പോയതാണ് ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്ന് പറയുകയും ചെയ്തു.പോലീസ് ബന്ധുക്കളെയെല്ലാം വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിച്ച ശേഷമാണ് നല്ലളം എസ്ഐ രാഹുൽ രഘുനാഥും സംഘവും മടങ്ങിയത്.
Tags : Nattuvishesham Districtnews Deepikanews Police dissuade