ചേകാടി സ്കൂളിന് പഠനോപകരണങ്ങള്‍ കൈമാറിയപ്പോള്‍.
പുല്‍പ്പള്ളി: ചേകാടി ഗവ. എല്‍പി സ്കൂളിന് കൈത്താങ്ങായി ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി രാസ്ത റിയാലിറ്റി.
സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമിന് ആവശ്യമായ ലാപ്ടോപ്പ്, ഇന്ററാക്ടീവ് ടിവി, സ്പോര്‍ട്സ് ഉപകരണങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ കമ്പനി ഭാരവാഹികള്‍ സ്കൂളില്‍ നേിട്ടെത്തി കൈമാറി. കമ്പനിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിതരണം. വാര്‍ഡ് മെംബര്‍ പ്രേംജി, സ്കൂള്‍ പിടിഎ പ്രതിനിധി അനിത, എസ്ടി പ്രൊമോട്ടര്‍ സന്തോഷ്, രാസ്ത റിയാലിറ്റി ഫൗണ്ടര്‍ മുഹമ്മദ് നജീബ്, കോഫൗണ്ടര്‍ ഗിതന്സ് സൂരി, ഓപ്പറേഷന് ഹെഡ് ഷെഹീന്‍ ഫാദില്‍, ബിഡിഎം ഇ. ഫാസില്‍, എല്ഇആര് ഇ. ഫാസില്‍, മീഡിയ ടീം ഹെഡ് മുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Raasta extends