കരുവാരകുണ്ട് പാമ്പീര്യന് തോട് മലിനീകരിക്കപ്പെട്ട നിലയില്‍.
കരുവാരകുണ്ട്: പാമ്പീര്യന് തോട്ടില്‍ മലനജലം ഒഴുക്കുന്നതായി പരാതി. കരുവാരകുണ്ട്, കാളികാവ്, തുവൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തോട്ടിലാണ് മലിനജലം കെട്ടി കിടക്കുന്നത്. തോടിന് സമീപത്തെ കിണറുകളിലും മലിനജലം ഒഴുകിയെത്തുന്നതായും പരാതിയുണ്ട്. ഈ തോട്ടിലെ വെള്ളമാണ് നൂറുകണക്കിന് കുടുംബങ്ങള്‍ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും ഉപയോഗിക്കുന്നത്.
തോട്ടിലെ വെള്ളത്തില്‍ കുളിക്കുന്നവരില് പലര്‍ക്കും ശരീരത്തില്‍ ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് ഒഴുക്കിവിടുന്ന മലിനജലമാണ് തോട്ടില്‍ കെട്ടിക്കിടക്കുന്നതെന്നാണ് ആരോപണം.