x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളി​ത്തോ​ട് കു​രി​ശും​തൊ​ട്ടി കൂ​ദാ​ശ ചെ​യ്തു

വെബ് ഡെസ്ക്
Published: October 5, 2026 11:55 PM IST | Updated: October 5, 2026 11:55 PM IST

തൃ​ക്കൈ​പ്പ​റ്റ: സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ കീ​ഴി​ൽ വെ​ള്ളി​ത്തോ​ട് പു​തു​ക്കി​പ്പ​ണി​ത യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ കു​രി​ശും​തൊ​ട്ടി​യു​ടെ കൂ​ദാ​ശ​ക​ർ​മം മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​റെ​ജി പോ​ൾ ച​വ​ർ​പ്പി​നാ​ലി​ൽ, വൈ​ദീ​ക​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. പൗ​ലോ​സ് നാ​ര​ക​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​തോ​മ​സ് നീ​രാ​ട്ടി​ൽ, ഫാ. ​പി.​സി. പൗ​ലോ​സ്, ഫാ. ​ബേ​ബി പൗ​ലോ​സ്, ഫാ. ​ബാ​ബു നീ​റ്റും​ക​ര, ഫാ. ​ലി​ജോ ആ​നി​ക്കാ​ട്, ഫാ. ​മാ​ത്യു പു​ളി​ന്താ​നം എ​ന്നി​വ​ർ കൂ​ദാ​ശ ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​ന്ധ്യാ പ്രാ​ർ​ഥ​ന, പ്ര​സം​ഗം, ആ​ശീ​ർ​വാ​ദം, എ​ന്നി​വ​യും ന​ട​ത്തി. ഇ​ട​വ​ക​യി​ലെ എ​ട്ട് വാ​ർ​ഡു​ക​ളി​ൽ നി​ന്നും എ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും വെ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ത്തെ നാ​നാ ജാ​തി മ​ത​സ്ഥ​രും കൂ​ദാ​ശ ക​ർ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. നേ​ർ​ച്ച ഭ​ക്ഷ​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Vellithodu Kurishumthotti

Recent News

Corehub Up