നിയമഗോത്രം പദ്ധതി ജില്ലാ കുടുംബ കോടതി ജഡ്ജി കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ക്ലാറ്റ് (കോമണ്‍ അഡ്മിഷൻ ടെസ്റ്റ്), കെഎൽഇഇ (കേരള ലോ എൻഡ്രൻസ് എക്സാം) തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് സൗജന്യമായി പരിശീലനം നൽകുന്ന നിയമഗോത്രം പദ്ധതിക്ക് തുടക്കമായി.
വയനാട് ഐടിഡിപിയുടെയും മർക്കസ് ലോ കോളജിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 38 കുട്ടികൾക്കാണ് പരിശീലനം നൽകുക. ജില്ലാ കുടുംബ കോടതി ജഡ്ജി കെ. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. മർക്കസ് ലോ കോളജ് പ്രിൻസിപ്പൽ അഞ്ജു എൻ. പിള്ളൈ മുഖ്യ പ്രഭാഷണം നടത്തി. ഡിഎൽഎസ്എ സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ആർ. അനിത, ഐടിഡിപി പ്രോജക്ട് ഓഫിസർ ഷുമിൻ എസ്. ബാബു, മർക്കസ് ലോ കോളജ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സി. അബ്ദുൾ സമദ്, കണിയാന്പറ്റ ജിഎംആർഎച്ച്എസ്എസ് പ്രിൻസിപ്പൽ ഇൻ ചാർജ് സി.ജി. വിപിൻ, കോളജ് അസിസ്റ്റന്റ് പ്രഫ. റഹൂഫ് എന്നിവർ പ്രസംഗിച്ചു.