ശുചീകരണ പരിപാടിയിൽ പങ്കെടുത്തവർ.
വടുവഞ്ചാൽ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വടുവഞ്ചാൽ ഓക്സിലിയം സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
അന്പലവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷിജി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ബിന്ദു, പഞ്ചായത്ത് മെംബർമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂളിന് സമീപത്തെ റോഡും പരിസരവും ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും ശേഖരിച്ച് നീക്കം ചെയ്തു. ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി.
Tags : Nattuvishesham Districtnews Deepikanews Auxilium School