x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

വെബ് ഡെസ്ക്
Published: October 5, 2026 11:52 PM IST | Updated: October 5, 2026 11:52 PM IST

മാ​ന​ന്ത​വാ​ടി: സ്ഥി​രം കു​റ്റ​വാ​ളി​യെ കാ​പ്പ നി​യ​മ പ്ര​കാ​രം നാ​ട് ക​ട​ത്തി. ന​ല്ലൂ​ർ​നാ​ട്, പാ​യോ​ട്, കി​ഴ​ക്ക​ൻ ചാ​ലി​ൽ കെ. ​ഇ​ബ്രാ​ഹിം (60)നെ​യാ​ണ് വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ന്നും നാ​ട് ക​ട​ത്തി​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രേ ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മാ​ന​ന്ത​വാ​ടി, വെ​ള്ള​മു​ണ്ട പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ക​വ​ർ​ച്ച, മോ​ഷ​ണം, ല​ഹ​രി​ക്ക​ട​ത്ത്, അ​ബ്കാ​രി തു​ട​ങ്ങി 10 ഓ​ളം കേ​സു​ക​ളു​ണ്ട്. നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഇ​യാ​ളെ കേ​ര​ള സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (ത​ട​യ​ൽ) നി​യ​മം വ​കു​പ്പ് 15(1) പ്ര​കാ​രം ജി​ല്ല​യി​ൽ നി​ന്നു ആ​റു മാ​സ​ത്തേ​ക്കാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ൽ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വു ശി​ക്ഷ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ മേ​ഖ​ല ഡി​ഐ​ജി കെ. ​കാ​ർ​ത്തി​കി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

Tags : Nattuvishesham Districtnews Deepikanews KAAPA

Recent News

Corehub Up