x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ഴു​പ്പു​നീ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് അ​ന്വേ​ഷ​ണം

വെബ് ഡെസ്ക്
Published: September 24, 2026 11:24 PM IST | Updated: September 24, 2026 11:24 PM IST

പി.​​ജി. വി​​ദ്യ​​

ച​​ങ്ങ​​നാ​​ശേ​​രി: കൈ​​യി​​ലെ കൊ​​ഴു​​പ്പു​​നീ​​ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യെ തു​​ട​​ര്‍​ന്ന് വീ​​ട്ട​​മ്മ​​യാ​​യ യു​​വ​​തി മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ സ്വ​​കാ​​ര്യ വെ​​ല്‍​നെ​​സ് ക്ലി​​നി​​ക്കി​​നെ​​തി​​രേ തി​​രു​​വ​​ല്ല പോ​​ലീ​​സ് കേ​​സ് എ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. മാ​​ട​​പ്പ​​ള്ളി വെ​​ങ്കോ​​ട്ട മു​​ണ്ടു​​കു​​ഴി പു​​തു​​പ്പ​​റ​​മ്പി​​ല്‍ പി.​​ജി. വി​​ദ്യ​​യാ​​ണ് (45) മ​​രി​​ച്ച​​ത്.

തി​​രു​​വ​​ല്ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന മെ​​ഡ്‌​​ലോ​​ഞ്ച് വെ​​ല്‍​നെ​​സ് സെ​​ന്‍റ​​റി​​ല്‍ ന​​ട​​ത്തി​​യ ശ​​സ്ത്ര​​ക്രി​​യ​​യി​​ലു​​ണ്ടാ​​യ പി​​ഴ​​വാ​​ണ് മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്നു കാ​​ണി​​ച്ച് ബ​​ന്ധു​​ക്ക​​ള്‍ ന​​ല്‍​കി​​യ പ​​രാ​​തി​​യെ തു​​ട​​ര്‍​ന്ന് തി​​രു​​വ​​ല്ല ഡി​​വൈ​​എ​​സ്പി പി.​​ആ​​ര്‍. സ​​ന്തോ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​ത്.
ക​​ഴി​​ഞ്ഞ 16നാ​​ണ് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്. ആ​​രോ​​ഗ്യ​​സ്ഥി​​തി വ​​ഷ​​ളാ​​യ​​തി​​നെ തു​​ട​​ര്‍​ന്ന് വി​​ദ്യ​​യെ തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. ഇ​​വി​​ടെ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഇ​​വ​​ര്‍ മ​​ര​​ണ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. സം​​സ്‌​​കാ​​രം ന​​ട​​ത്തി.

സ​​മ​​ഗ്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണം

അ​​മ്മ​​യു​​ടെ മ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് കൃ​​ത്യ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും ശ​​സ്ത്ര​​ക്രി​​യാ സ​​മ​​യ​​ത്തെ സി​​സി ടി​​വി ദൃ​​ശ്യ​​ങ്ങ​​ള്‍ പു​​റ​​ത്തു​​വി​​ട​​ണ​​മെ​​ന്നു​​മാ​​വ​​ശ്യ​​പ്പെ​​ട്ട് തി​​രു​​വ​​ല്ല പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​ന്‍ ഹൗ​​സ് ഓ​​ഫീ​​സ​​ര്‍​ക്ക് പ​​രാ​​തി ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.

സി​​ദ്ധാ​​ര്‍​ഥ് സ​​ന്തോ​​ഷ് (വി​​ദ്യ​​യു​​ടെ മ​​ക​​ന്‍)

ചി​​കി​​ത്സാ റി​​പ്പോ​​ര്‍​ട്ട് കൈ​​മാ​​റി

വെ​​ങ്കോ​​ട്ട മു​​ണ്ടു​​കു​​ഴി പു​​തു​​പ്പ​​റ​​മ്പി​​ല്‍ പി.​​ജി. വിദ്യ ​​മ​​രി​​ച്ച സം​​ഭ​​വം സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ചി​​കി​​ത്സ സം​​ബ​​ന്ധി​​ച്ച് ആ​​ശു​​പ​​ത്രി​​യി​​ല്‍​നി​​ന്നു ല​​ഭി​​ച്ച റി​​പ്പോ​​ര്‍​ട്ട് പ​​ത്ത​​നം​​തി​​ട്ട ഡി​​എം​​ഒ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മെ​​ഡി​​ക്ക​​ല്‍ ബോ​​ര്‍​ഡി​​നു കൈ​​മാ​​റി. ചി​​കി​​ത്സ​​യി​​ൽ പി​​ഴ​​വു​​ണ്ടാ​​യോ​​യെ​​ന്ന് ബോ​​ര്‍​ഡ് പ​​രി​​ശോ​​ധി​​ച്ച് മ​​റു​​പ​​ടി ന​​ല്‍​കും. ബോ​​ര്‍​ഡി​​ന്‍റെ ക​​ണ്ടെ​​ത്ത​​ലു​​ക​​ളും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ നി​​ന്നു​​ള്ള പോ​​സ്റ്റ്മാ​​ര്‍​ട്ടം റി​​പ്പോ​​ര്‍​ട്ടും ല​​ഭി​​ച്ചാ​​ലു​​ട​​നെ കേ​​സി​​ന്‍റെ അ​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്കു നീ​​ങ്ങും.

പി.​​ആ​​ര്‍. സ​​ന്തോ​​ഷ് (ഡി​​വൈ​​എ​​സ്പി, തി​​രു​​വ​​ല്ല)

സ​​ത്യ​​സ​​ന്ധ​​മാ​​യ അ​​ന്വേ​​ഷ​​ണം വേ​​ണം

വി​​ദ്യ​​യു​​ടെ മ​​ര​​ണ​​ത്തി​​നു​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ​​വ​​ര്‍​ക്കെ​​തി​​രേ ഉ​​ചി​​ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ര്‍ ത​​യാ​​റാ​​ക​​ണം. അ​​ല്ലാ​​ത്ത​​പ​​ക്ഷം പ്ര​​ത്യ​​ക്ഷ സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ള്‍ തു​​ട​​ങ്ങും.

ബാ​​ബു കു​​ട്ട​​ന്‍​ചി​​റ (മാ​​ട​​പ്പ​​ള്ളി വി​​ക​​സ​​ന​​സ​​മി​​തി ചെ​​യ​​ര്‍​മാ​​ന്‍)

ചി​​കി​​ത്സ​​യി​​ല്‍ പി​​ഴ​​വി​​ല്ല

ചി​​കി​​ത്സ​​യി​​ൽ വീ​​ഴ്ച​​യു​​ണ്ടാ​​യി​​ട്ടി​​ല്ല. ശ​​സ്ത്ര​​ക്രി​​യ​​യ്ക്കി​​ടെ വി​​ദ്യ​​ക്ക് ഹൃ​​ദ​​യാ​​ഘാ​​തം ഉ​​ണ്ടാ​​യി. തു​​ട​​ര്‍​ന്ന് വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

വെ​​ല്‍​നെ​​സ് ക്ലി​​നി​​ക് അ​​ധി​​കൃ​​ത​​ര്‍

Tags : Nattuvishesham DistrictNews DeepikaNews death

Recent News

Corehub Up